കീവ്: യുക്രെയ്നിൽ റഷ്യൻ സൈനികർ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. തലസ്ഥാനമായ കീവിൽ വരെ റഷ്യൻ ടാങ്കറുകൾ എത്തിക്കഴിഞ്ഞു. ഈ ആശങ്കയ്ക്കിടയിലാണ് മറ്റൊരു സന്തോഷവാർത്ത അവിടെനിന്നും പുറത്തുവരുന്നത്.
കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം തേടിയ 23 വയസുകാരി പെൺകുഞ്ഞിന് ജന്മം നൽകിയെന്നതാണ് സന്തോഷകരമായ വാർത്ത. ടെലിഗ്രാം വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. പട്ടിൽ പൊതിഞ്ഞ കുഞ്ഞിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
റഷ്യൻ സൈനികരെ പിടികൂടി യുക്രെയ്ൻ ജനക്കൂട്ടം. ബലമായി പിടികൂടിയ സൈനികരോട് ജനക്കൂട്ടം ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
യുക്രെയ്ന് പൗരന്മാര് റഷ്യന്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്തു. ജനകീയ പ്രതിരോധസേന തയാറാകിയ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സൈനികരെ നേരിടുന്നത്. ജനക്കൂട്ടം റഷ്യന്‍ പതാക വലിച്ചു കീറി.