തിരുവനന്തപുരം: അയിരൂർ ഇലകമണിൽ വീട്ടമ്മയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലകമൺ പുതുവൽ വീട്ടിൽ സിന്ധു (45) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാവിലെ 8 മണിയോടെ ഉറക്കം ഉണർന്ന മക്കൾ സിന്ധുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല. ഉച്ചയോടെ കിണറിന്റെ സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
സിന്ധുവിന്റെ ഭർത്താവ് തുളസി ദാസ് വിദേശത്താണ് ജോലി ചെയ്യുന്നത്. കട ബാധ്യത മൂലം ജീവനൊടുക്കിയതാവാമെന്നാണ് പ്രഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി അയിരൂർ പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)