News

കോടീശ്വരനായ വ്യാപാരിയുടെ ഭാര്യ 47 ലക്ഷം രൂപയുമായി ഓട്ടോഡ്രൈവര്‍ക്ക് ഒപ്പം ഒളിച്ചോടി

ഇന്‍ഡോര്‍: കോടീശ്വരനായ വ്യാപാരിയുടെ ഭാര്യ 47 ലക്ഷം രൂപയുമായി പരിചയക്കാരനായ ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഇന്‍ഡോര്റിലെ ഖജ്‌റാന സ്വദേശിയായ വ്യാപാരിയുടെ ഭാര്യയാണ് ഓട്ടോ ഡ്രൈവറായ ഇമ്രാന്‍ എന്ന യുവാവിനൊപ്പം നാടുവിട്ടത്. സംഭവത്തില്‍ വ്യാപാരി പരാതി നല്‍കിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, യുവതി കൊണ്ടുപോയ 33 ലക്ഷം രൂപ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് ഒക്ടോബര്‍ 13 മുതല്‍ ഭാര്യയെ കാണാനില്ലെന്നും ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയെന്നും പറഞ്ഞ് വ്യാപാരി പോലീസില്‍ പരാതി നല്‍കിയത്. ഒപ്പം 47 ലക്ഷം രൂപ കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഓട്ടോഡ്രൈവറുമായി യുവതിക്ക് നാളുകളായി പരിചയമുണ്ട്. വീട്ടില്‍നിന്ന് പുറത്തുപോകാനും മറ്റും ഇമ്രാന്റെ ഓട്ടോയാണ് യുവതി വിളിച്ചിരുന്നത്. ഒക്ടോബര്‍ 13-ാം തീയതിയും യുവതി ഓട്ടോയില്‍ പുറത്തുപോയിരുന്നു. രാത്രിയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞത്.

ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഖണ്ഡ്വ, ജാവ്‌റ, ഉജ്ജ്വയിന്‍, രത്‌ലാം തുടങ്ങിയ സ്ഥലങ്ങളില്‍ ഇമ്രാന്‍ പോയിരുന്നതായി കണ്ടെത്തി. ഇവിടെയെല്ലാം പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇമ്രാനെയും യുവതിയെയും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇമ്രാന്റെ സുഹൃത്തിനെ ചോദ്യംചെയ്തതും ഇയാളുടെ വീട്ടില്‍നിന്ന് 33 ലക്ഷം രൂപ കണ്ടെടുത്തതു. ഓട്ടോഡ്രൈവറെയും യുവതിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button