മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ! കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ച് വരുമെന്ന് ഭര്‍ത്താവ്

ന്യൂഡല്‍ഹി: മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ. അസമിലാണ് സംഭവം. മധ്യ ആസാമിലെ ദിങ് ലകര്‍ ഗ്രാമത്തിലെ മൂന്നു മക്കളുള്ള യുവതിയാണ് പത്ത് വര്‍ഷത്തിനിടെ 25 പ്രാവശ്യം ഒളിച്ചോടിയത്. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ഇവരുടെ ഭര്‍ത്താവ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മൂന്ന് മാസം പ്രായമുള്ള കുട്ടിയെയും 22,000 രൂപയും ആഭരണങ്ങളും എടുത്താണ് ഭാര്യ ഒളിച്ചോടിയതെന്നും ഭര്‍ത്താവ് പറഞ്ഞു. വെവ്വേറേ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടുകയും കുറിച്ചുദിവസം കഴിയുമ്പോള്‍ തിരിച്ചു വരികയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് ഭര്‍ത്താവ് പറഞ്ഞു.

അതെ സമയം ഇത്തവണ ആരുടെ കൂടെയാണ് ഒളിച്ചോടിയത് എന്ന് തങ്ങള്‍ക്കറിയില്ലെന്നും ഭര്‍ത്താവിന്റെ പിതാവ് പ്രതികരിച്ചു. യുവതി തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ഭര്‍ത്താവ് അറിയിച്ചു. യുവതി പ്രദേശത്തെ തന്നെയുള്ള ഒരാളുടെ കൂടെ ഒളിച്ചോടിയതായാണ് അയല്‍വാസികള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News