മെക്സിക്കന്‍ സിറ്റി: ഫൈസര്‍-ബയോണ്‍ടെക് കൊവിഡ് -19 വാക്‌സിന്‍ സ്വീകരിച്ച വനിത ഡോക്ടറെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 32കാരിയായ ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് എന്ന അവസ്ഥയാണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനം.
ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും വാക്സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല.
ഡിസംബര്‍ 24 നാണ് മെക്സികോയില്‍ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.