26 C
Kottayam
Saturday, June 6, 2026

സി.ഐക്കെതിരെ പീഡന പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി

Must read

തിരുവനന്തപുരം: സി ഐക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ വനിതാ ഡോക്ടറെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാക്കാന്‍ ശ്രമമെന്ന് പരാതി. സംഭവത്തിൽ വനിതാ ഡോക്ടർ, ക്രൈം ബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകി. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ മുൻ സിഐ എ വി സൈജു, ഭാര്യ മുഖേന നൽകിയ പരാതിയിന്‍മേൽ അന്വേഷണം നടത്താനായി പേട്ട ക്രൈം ബ്രാഞ്ച് ഓഫീസിൽ വനിതാ ഡോക്ടറെ വിളിച്ച് വരുത്തുകയും ഇവിടെ വെച്ച് വനിതാ പൊലീസ് ഓഫീസറും പിന്നീട് ഫോണിൽ ഡിവൈഎസ്പിയും പ്രതിയോടെന്ന പോലെയാണ് തന്നോട് പെരുമാറിയതെന്നും ഇവർ എഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

2019 ൽ വിദേശത്ത് നിന്നും ചികിത്സയ്ക്കായി നാട്ടിലെത്തിയ വനിതാ ഡോക്ടർ വാടകയുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയിൻകീഴ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. അന്ന് മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്ഐയായിരുന്നു സൈജു. ഡോക്ടറുടെ പരാതി പരിഹരിക്കപ്പെട്ടതിന് പിന്നാലെ ഇൻസ്പെക്ടർ സൈജു ഡോക്ടറെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെലവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീട്ടിൽ ചെന്നിരുന്നു. തുടര്‍ന്ന് ഡോക്ടറുമായി സൗഹൃദത്തിലായ സൈജു വിവിധ ആവശ്യങ്ങൾക്കായി ഡോക്ടറില്‍ നിന്ന് പണം വാങ്ങുകയും ഡോക്ടറെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 

ഇതിനിടെ ഇരുവരുടെയും സൗഹൃദം ഡോക്ടറുടെ ഭര്‍ത്താവ് അറിയുകയും പിന്നാലെ ഡോക്ടറുടെ ദാമ്പത്യം ബന്ധം തകരുകയും ചെയ്തു. എൽ എൽ ബി പഠനത്തിനെന്ന പേരില്‍ ഡോക്ടറില്‍ നിന്ന് ഇതിനിടെ സൈജു ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നു. ഡോക്ടറുടെ ദാമ്പത്യം തകര്‍ന്നതിന് പിന്നാലെ താനും ഭാര്യയുമായി പിരിയാന്‍ ഇരിക്കുകയാണെന്ന് വിശ്വസിപ്പിച്ച സൈജു ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിനിടെ സൈജുവിന്‍റെ ഭാര്യ ഇരുവരും തമ്മിലുള്ള ബന്ധം അറിയുകയും പിന്നാലെ ഇവര്‍ തന്നെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്തതായും ഡോക്ടര്‍ പറയുന്നു. സൈജുവിന്‍റെ ഭാര്യയുടെ നിരന്തര ശല്യത്തെ തുടര്‍ന്ന് സൈജു വീട്ടിലേക്ക് വരുന്നതിനെ എതിര്‍ത്തിരുന്നതായും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. 

ഇതിന് പിന്നാലെ, ദമ്പത്യ ജീവിതം തകര്‍ന്നതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന തന്നെ സൈജു ഭീഷണിപ്പെടുത്തിയതായും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഡോകടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  ഡിവൈഎസ്പി സുൽഫിക്കർ, ജോൺസൺ എന്നിവര്‍ ഡോക്ടറുടെ പരാതിയില്‍ അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് നടപടി വൈകിയതോടെ വനിതാ ഡോക്ടര്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സൈജുവും റൈറ്റർ പ്രദീപും വ്യാജ രേഖ ചമച്ച് കോടതിയെവരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്തു. 

- Advertisement -

ഇതിന് പിന്നാലെയാണ് സൈജു ഡോക്ടര്‍ക്കെതിരെ കാട്ടാക്കട കോടതിയില്‍ പരാതി നല്‍കിയത്. വക്കീൽ മുഖാന്തിരം വനിതാ ഡോക്ടര്‍ 25 ലക്ഷം ആവശ്യപെട്ടുവെന്നായിരുന്നു ആദ്യ പരാതി. പിന്നാട് സൈജുവിന്‍റെ ഭാര്യയോട് നേരിട്ട് പണം ആവശ്യപ്പെട്ടു എന്നും പരാതി നല്‍കി. എന്നാല്‍ തന്‍റെയും സൈജുവിന്‍റെയും അയാളുടെ ഭാര്യയുടെയും ഫോണ്‍ കോള്‍ ലിസ്റ്റ് ഉൾപ്പടെ പരിശോധിച്ചാൽ യാഥാർത്ഥ്യം പുറത്ത് വരുമെന്നും വനിതാ ഡോക്ടർ പറയുന്നു. സി ഐ ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോഴും അയാളുടെ സഹപ്രവർത്തകർ ഉള്ളതിനാലും ഇപ്പോഴത്തെ സി ഐ സൈജുവിന്‍റെ സുഹൃത്തായതിനാലും അന്വേഷണം നിഷ്പക്ഷമായി നടക്കില്ലെന്നും കാണിച്ച് ഡോക്ടർ നല്‍കിയ പരാതിയിന്മേലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍, ക്രൈം ബ്രാഞ്ച് അന്വേഷണത്തിലും മുൻ വിധിയോടെയാണ്  ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week