വിട്ടുമാറാത്ത വയറിളക്കം;കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു,ഷിഗെല്ല പരിശോധനയ്‌ക്കായി സാമ്പിൾ ശേഖരിച്ചു

വിട്ടുമാറാത്ത വയറിളക്കം; 'ഷിഗെല്ല' പരിശോധനയ്ക്കായി സാംപിളും ശേഖരിച്ചിരുന്നു; കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു; അന്ത്യം ചികിത്സയിൽ കഴിയവേ

കോഴിക്കോട്: കോഴിക്കോട് മാവൂരിൽ കടുത്ത പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. മാവൂർ പാറമ്മൽ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സ്ഥിരീകരിച്ചത്. കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിട്ടുമാറാത്ത പനിക്കും വയറിളക്കത്തിനും പുറമെ ‘ഷിഗെല്ല’ രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇവരുടെ സാംപിളുകൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഫലം പുറത്തുവന്നതിനു ശേഷമേ മരണകാരണം ഷിഗെല്ല തന്നെയോ എന്ന് വ്യക്തമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News