KeralaNews

ആലുവ അത്താണിയിൽ കാർ മറിഞ്ഞ് അപകടം; 21-കാരിക്ക് ദാരുണാന്ത്യം

കൊച്ചി: ആലുവ അത്താണിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. വൈറ്റില സഹകരണ റോഡില്‍ കാഞ്ഞനപ്പിള്ളി ഹൗസില്‍ സയന (21) യാണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ 12.30 ഓടെ അത്താണിക്കവലയിലായിരുന്നു അപകടം. അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയോടൊപ്പം സഹോദരിയടക്കം മൂന്നുപേരും കാറിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

സേവ്യറാണ് സയനയുടെ പിതാവ്. മാതാവ്: ഷീബ, സഹോദരി: ലയന. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് ചമ്പക്കര സെയിന്റ് ജെയിംസ് പള്ളി സെമിത്തേരിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button