KeralaNews

അഞ്ചുവയസുള്ള മകനൊപ്പം ട്രെയിനിനു മുന്നിൽ ചാടിയ യുവതി മരിച്ചു; വിവാഹമോചിതയായത് ഒരാഴ്ച മുൻപ്

പാറശാല: മകനെ‍ാപ്പം ട്രെയിനിനു മുന്നിൽ ചാടിയ മാതാവ് മരിച്ചു. കെ‍ാറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ ആദിഷ് (5)നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കെ‍ാറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.

പാളത്തിലൂടെ മകനെ‍ാപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിൻ ഇടിച്ചു വീഴ്ത്തി. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ തട്ടിയതോടെ ജർമി പാളത്തിലേക്കു വീണു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം. ഒരാഴ്ച മുൻപ് ഭർത്താവിൽ നിന്നു ഇവർ വിവാഹ മോചനം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button