24.8 C
Kottayam
Friday, June 5, 2026
No menu items!

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതി;തർക്കത്തിന് പിന്നാലെ യുവാവിന്റെ സ്വകാര്യ ഭാഗം ബ്ലേ‌ഡ് കൊണ്ട് മുറിച്ചുമാറ്റി

Must read

ലക്നൗ: കാമുകനുമായുള്ള തർക്കത്തിന് പിന്നാലെ യുവാവിന്റെ സ്വകാര്യ ഭാഗം ബ്ലേ‌ഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിൽ എന്തിന്റെയോ പേരിൽ വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ലക്നൗ: കാമുകനുമായുള്ള തർക്കത്തിന് പിന്നാലെ യുവാവിന്റെ സ്വകാര്യ ഭാഗം ബ്ലേ‌ഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി.

ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിൽ എന്തിന്റെയോ പേരിൽ വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഖലീദാഹാദ് കോട്വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലാണ് യുവതി താമസിക്കുന്നത്. അതേ പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വിികാസ് നിഷാദ് എന്ന 19കാരനാണ് കാമുകിയെ കാണാനായി അയൽഗ്രാമത്തിലെത്തിയത്.

- Advertisement -

- Advertisement -

യുവതി വിളിച്ചതനുസരിച്ചാണ് വികാസ് എത്തിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കാമുകിയോടൊപ്പം ഇയാൾ വീട്ടിൽ ആറു മണിക്കൂറോളം ചെലവഴിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്റെ സ്വകാര്യഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.രക്തത്തിൽ കുളിച്ച നിലയിലാണ് ഇയാൾ തിരികെ സ്വന്തം വീട്ടിലെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണിക്കൂറുകളോളം യുവാവിന് രക്തസ്രാവമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

- Advertisement -

ആറു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ പൊലീസിന് മൊഴി നൽകി. വികാസിനെ വീട്ടിലേക്ക് യുവതി വിളിച്ചു വരുത്തുകയായിരുന്നു എന്നും അവർ ആരോപിച്ചു. യുവതി കരുതിക്കൂട്ടി മകനെ ആക്രമിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നാണ് കോട്വാലി പൊലീസ് നൽകുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week