24.4 C
Kottayam
Sunday, September 29, 2024

എരുമേലിയില്‍ വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം: അറസ്റ്റ്

Must read

കോട്ടയം: വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐക്ക് പ്രതിയുടെ മർദ്ദനം. എരുമേലി എലിവാലിക്കരയിൽ ആയിരുന്നു സംഭവം.

കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വിജി ശ്രീധരനാണ് വനിതാ എസ്ഐയെ ആക്രമിച്ചത്. എസ്ഐ ശാന്തി കെ ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്.

2013ല്‍ അയല്‍വാസിയായ സ്ത്രീയെ ആക്രമിച്ച കേസിലെ അറസ്റ്റ് വാറന്‍റ് നടപ്പാക്കാനെത്തിയ പൊലീസ് സംഘത്തോടാണ് എരുമേലി എലിവാലിക്കര സ്വദേശി ശ്രീധരന്‍ കയര്‍ത്തത്. അറസ്റ്റിന് വഴങ്ങില്ലെന്ന് പൊലീസിനോട് പ്രഖ്യാപിച്ച് വീടിനകത്തു കയറി ശ്രീധരന്‍ വാതിലടയ്ക്കാന്‍ ശ്രമിച്ചു. വാതില്‍ തളളിത്തുറക്കാന്‍ പൊലീസും ശ്രമിച്ചതോടെ സംഘര്‍ഷമായി.

ഇതിനിടയിലാണ് വനിതാ എസ്ഐ ശാന്തി കെ ബാബുവിനെ ശ്രീധരന്‍ മുടിക്ക് കുത്തിപ്പിടിക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തത്. അയല്‍വാസികള്‍ക്ക് നേരെ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നത് ശ്രീധരന്‍റെ പതിവാണെന്ന് പൊലീസ് പറഞ്ഞു. മുമ്പും അന്വേഷിച്ചെത്തുന്ന പൊലീസുകാര്‍ക്കു നേരെ നായയെ അഴിച്ചുവിട്ടതടക്കം ശ്രീധരനും കുടുംബവും പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വനിതാ എസ്ഐയെ ആക്രമിച്ചതിന് മറ്റൊരു ജാമ്യമില്ലാ വകുപ്പു കൂടി ശ്രീധരനെതിരെ എരുമേലി പൊലീസ് ചുമത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week