പതിനഞ്ചുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമം; ബന്ധുക്കള്‍ക്കെതിരെ നടപടിയെടുത്ത് വനിതാ കമ്മീഷന്‍
ന്യൂഡല്‍ഹി: പതിനഞ്ചുകാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാനൊരുങ്ങി ബന്ധുക്കള്‍ക്കെതിരെ നടപടിയെടുത്ത് വനിതാ കമ്മീഷന്‍. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം വനിതാ കമ്മീഷന്‍ തടഞ്ഞത്.
സംഭവത്തില്‍ ശൈശവ വിവാഹം നടക്കാന്‍ പോകുന്നുവെന്നും ഒപ്പം കുട്ടിയെ മതം മാറ്റാനും ശ്രമം നടക്കുന്നതായും വനിതാ കമ്മീഷന് അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. വിവാഹ ദിനം വരന്‍ എത്തുന്ന സമയത്ത് ഡല്‍ഹി പോലീസുമായെത്തിയ വനിതാ കമ്മീഷന്‍ കുട്ടിയുമായി സംസാരിച്ചു. ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പ്രായം 15 ആണെന്ന് പെണ്‍കുട്ടി പറഞ്ഞു.
അതേസമയം 2005 ലാണ് പെണ്‍കുട്ടി ജനിച്ചതെന്ന് അവളുടെ മാതാവും വ്യക്താക്കി. പെണ്‍കുട്ടിയുടെ മൊഴി എടുത്ത് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.