News
പ്രൊഫഷനല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ 18കാരിക്ക് ദാരുണാന്ത്യം
മോണ്‍ട്രിയോള്‍ : പ്രൊഫഷനല്‍ ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റു വീണ 18കാരിയ്ക്ക് ദാരുണാന്ത്യം. അഞ്ചാമത്തെ ദിവസം മരണത്തിനു കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ പരാജയപ്പെട്ട മെക്‌സികന്‍ ബോക്‌സര്‍ ജീനറ്റ് സകരിയാസ് സാപറ്റയാണ് (18) മരിച്ചത്.
തലയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മരിച്ചത്. നാലാം റൗന്‍ഡിലാണു കാനഡയുടെ മുപ്പത്തൊന്നുകാരിയ മേരി പിയര്‍ ഹുലെയുടെ കനത്ത പഞ്ചുകളേറ്റ് സാപറ്റ നിലംപതിച്ചത്. ഇതോടെ മത്സരം തുടരാനാവില്ലെന്ന് കണ്ട് പിയര്‍ നോകൗട് ജയവും നേടി.
എന്നാല്‍, സാപറ്റ എഴുന്നേല്‍ക്കാനാവാതെ റിങ്ങില്‍ കിടന്നു. ഇതോടെ വൈദ്യസംഘം പാഞ്ഞെത്തി ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News