തൃശ്ശൂര്‍: ചാലക്കുടി പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്ലാന്റേഷന്‍ പള്ളിയുടെ ഭാഗത്തുനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചാക്കുങ്ങല്‍ രാജീവിന്റ ഭാര്യ ലിപ്സിയുടെ (42) മൃതദേഹമാണ് കണ്ടെത്തിയത് എന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട്, പിള്ളപ്പാറയില്‍ ഒരു യുവതി പുഴയില്‍ ചാടുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസില്‍ അറിയിച്ചിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ പുഴയുടെ തീരത്ത് നിന്ന് ലഭിച്ചു. തുടര്‍ന്ന് പുഴയില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


