KeralaNews

ആറ്റിങ്ങലില്‍ ഗുണ്ടാസംഘം അര്‍ധരാത്രി വീട്ടില്‍ കയറി വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചു; തടയാന്‍ ശ്രമിച്ചവര്‍ക്കും മര്‍ദ്ദനമേറ്റു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചതായി പരാതി. സംഭവം തടയാനെത്തിയവര്‍ക്കും മര്‍ദനമേറ്റു. ചിറയിന്‍കീഴ് എരുമക്കാവ് ദേവിപ്രിയയില്‍ ബി. ഷീലയാണ് ആക്രമണത്തിനിരയായത്. സമീപത്തെ വസ്തുവില്‍ നിന്ന് വിറകെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചത്.

അര്‍ധരാത്രി വീട് തള്ളിത്തുറന്ന് അകത്തുകടന്ന സംഘം ഷീലയെ വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കൈ ഒടിയുകയും കുഴ ഇളകിമാറുകയും ചെയ്തു. അതേസമയം ഷീലയെ രക്ഷിക്കാനെത്തിയ സഹോദരനെയും പ്രതികള്‍ മര്‍ദിച്ചു.

നാട്ടുകാര്‍ ഓടിക്കൂടിയതിനുശേഷമാണ് പ്രതികള്‍ സ്ഥലത്തുനിന്ന് പോയത്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അക്രമികള്‍ക്ക് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്ന് ഷീല ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയുണ്ടെന്നും ഷീല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button