കണ്ണൂർ: എംഡിഎംഎയുമായി യുവതി മാഹിയിൽ പിടിയിൽ. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ പി.കെ. റുബെെദയാണ് പിടിയിലായത്. മാഹിയിൽ പാലം ഭാഗത്ത് ഒരു യുവതിയുടെ കയ്യിൽ മയക്കുമരുന്നുണ്ടെന്ന വിവരം ന്യുമാഹി പോലീസിന് ലഭിച്ചിരുന്നു.
പോലീസും ഡാൻസാഫ് സംഘവും ചേർന്ന പരിശോധനയിലാണ് റുബൈദയെ പിടികൂടിയത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


