കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയിൽ; കർണാടകയിൽനിന്ന് വരുംവഴി

കൊല്ലം: കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോവീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News