നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ക്രൂര മര്‍ദനം; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മയെയും മകളെയും നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് പ്രദേശത്താണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് സംഭവമുണ്ടായത്.

രണ്ടു സ്ത്രീകളടക്കം നാലു പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. അമ്മ കാര്‍ പാര്‍ക്ക് ചെയ്യുന്നതും മകള്‍ അതില്‍നിന്ന് ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഇവിടെയെത്തിയ രണ്ടു സ്ത്രീകള്‍ മകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നു.

ഇതു കണ്ട് അമ്മ കാറില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ രണ്ടു പുരുഷന്‍മാര്‍ കൂടി സ്ഥലത്തെത്തി വടികൊണ്ടും കൈകൊണ്ടും മര്‍ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ അമ്മയും മകളും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News