കോഴിക്കോട് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

:കോഴിക്കോട്: കക്കട്ടിലിനടുത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ മണ്ണിയൂർ താഴെ നെടുവിലക്കണ്ടി  ഷിബുവിന്‍റെ ഭാര്യ വിസ്മയ(25) എട്ട് മാസം പ്രായമുളള പെൺകുഞ്ഞ് എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയും  നാട്ടുകാരും ചേർ‍ന്ന് മൃതദേഹങ്ങൾ കുറ്റ്യാടി ഗവ.ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നങ്ങളെത്തുടർന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News