News

വീഡിയോ കോളിനിടയില്‍ വസ്ത്രമുരിയാന്‍ ആവശ്യപ്പെട്ടു, ജോലിക്കാര്യം ചോദിച്ചപ്പോഴെല്ലാം ലൈംഗിക പീഡനത്തിന് ഇരയാക്കി; മന്ത്രിക്കെതിരെ യുവതിയുടെ കത്ത്

ബംഗളൂരു: സി.ഡി വിവാദത്തില്‍ കുടുങ്ങി രാജിവച്ച മന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരെ രൂക്ഷ ആരോപണവുമായി വിവാദനായികയായ യുവതിയുടെ കത്തും. മുന്‍ മന്ത്രിക്കെതിരേ യുവതി കബ്ബോണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയിരിക്കുന്ന പരാതിക്കൊപ്പമാണ് കത്തും നല്‍കിയിരിക്കുന്നത്.

രമേശ് ജാര്‍ക്കിഹോളി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തത് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് ആണെന്നും ജാര്‍ക്കിഹോളിയുടെ ആളുകളില്‍ നിന്നും തനിക്കും കുടുംബത്തിനും ജീവല്‍ ഭീഷണി ഉയരുന്നതായും പരാതിക്കാരി പറഞ്ഞിട്ടുണ്ട്. വ്യാജ സിഡി ഉപയോഗിച്ച് അജ്ഞാതരായ ചിലര്‍ തന്നെയും കുടുംബത്തെയും ബല്‍ക്ക് മെയില്‍ ചെയ്യുന്നതായി രമേശ് ജാര്‍ക്കിഹോളിയും പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കന്നഡയില്‍ എഴുതിയ രണ്ടുപേജ് കത്ത് തന്റെ അഭിഭാഷകന്‍ കെ.എന്‍. ജഗദീഷ് വഴിയാണ് യുവതി പോലീസിന് കൈമാറിയത്.

ഒരു ഡോക്യുമെന്ററിക്ക് വേണ്ടയാണ് താന്‍ രമേശ് ജാര്‍ക്കഹോളിയുമായി ആദ്യം കണ്ടുമുട്ടിയത്. ഈ സമയത്ത് അദ്ദേഹം സര്‍ക്കാര്‍ ജോലിയെ കുറിച്ചും അതിന്റെ ആശങ്കകളെക്കുറിച്ചും പറഞ്ഞു. സര്‍ക്കാര്‍ ജോലിക്കായി എല്ലാ രീതിയിലുമുള്ള സഹകരണം ഉണ്ടാകണമെന്നു അയാള്‍ ആവശ്യപ്പെടുകയും താന്‍ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ഡല്‍ഹിയിലെ കര്‍ണാടകാ ഭവനില്‍ നിന്നും തന്നെ വീഡിയോ കോള്‍ ചെയ്യുകയും വസ്ത്രമുരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

താന്‍ അതുപോലെ ചെയ്തെന്നും പിന്നീട് ജാര്‍ക്കിഹോളി അയാളുടെ അപ്പാര്‍ട്ട്മെന്റിലേക്ക് ജോലിയെക്കുറിച്ച് സംസാരിക്കാന്‍ വിളിക്കുകയും ചെയ്തു. അവിടം മുതല്‍ ഞാനുമായി അയാള്‍ ഒരു ശാരീരിക ബന്ധം തുടങ്ങുകയും ചെയ്തു. ജോലിയുടെ കാര്യം പിന്നീട് ചോദിച്ചപ്പോഴെല്ലാം ശാരീരിക പീഡനത്തിന് ഇരയാക്കി.

ലൈംഗിക സിഡി പുറത്തായതിന് ശേഷം ഇപ്പോള്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിയും മുഴക്കുകയാണ്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം നടത്തിയതിന് ഇയാള്‍ക്കെതിരേ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നതായും യുവതി കത്തില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്. താനറിയാതെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി മുന്‍ മന്ത്രി തന്നെയാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും, ഒന്നും താന്‍ പുറത്തു പറയാതിരിക്കാനാണ് ഇതെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം യുവതിയുടെ ചില ഫോണ്‍കോള്‍ റെക്കോഡുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇതില്‍ തനിക്ക് പിന്തുണ നല്‍കുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് യുവതി പറയുന്നുണ്ടെന്നും അത് ഡികെ ശിവകുമാറാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ യുവതി ഹാജരായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button