28.4 C
Kottayam
Saturday, June 6, 2026

ഭര്‍ത്താവ് ചതിച്ചു മുങ്ങി, മഹാരാഷ്ട്ര സ്വദേശിനി കൈക്കുഞ്ഞുമായി കണ്ണൂരിലെ വീട്ടിലെത്തി; വീട് പൂട്ടിയിട്ട നിലയില്‍, മടങ്ങാന്‍ കൂട്ടാക്കാതെ സൈറാഫാത്തിമ

Must read


BIGNEWSLIVE | Latest Malayalam News
Home News Kerala News
ഭര്‍ത്താവ് ചതിച്ചു മുങ്ങി: മഹാരാഷ്ട്ര സ്വദേശിനി കൈക്കുഞ്ഞുമായി കണ്ണൂരിലെ വീട്ടിലെത്തി; വീട് പൂട്ടിയിട്ട നിലയില്‍, മടങ്ങാന്‍ കൂട്ടാക്കാതെ സൈറാഫാത്തിമ
Anu by Anu January 10, 2022
ഭര്‍ത്താവ് ചതിച്ചു മുങ്ങി: മഹാരാഷ്ട്ര സ്വദേശിനി കൈക്കുഞ്ഞുമായി കണ്ണൂരിലെ വീട്ടിലെത്തി; വീട് പൂട്ടിയിട്ട നിലയില്‍, മടങ്ങാന്‍ കൂട്ടാക്കാതെ സൈറാഫാത്തിമ




കണ്ണൂര്‍: ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെ തേടി മഹാരാഷ്ട്ര സ്വദേശിയായ യുവതി കൈക്കുഞ്ഞുമായി കണ്ണൂരില്‍ എത്തി. സൈറാഫാത്തിമ (ജിയാറാം ജി ലോട്ട) എന്ന യുവതിയാണ് മമ്പറം കുഴിയില്‍പീടികയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. പിണറായിയിലെ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പരാതി നല്‍കി.

തുടര്‍ന്ന് യുവതിയുടെ ആരോപണം ശരിയാണോ എന്നറിയാനായി പോലീസ് യുവതിയുമായി ഭര്‍ത്താവിന്റെ തറവാട്ടുവീട്ടില്‍ എത്തി. എന്നാല്‍ വീട് പൂട്ടിയിട്ട നിലയില്‍ ആയിരുന്നു. തുടര്‍ന്ന് സമീപത്തെ ബന്ധുക്കളില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങളായി ഇയാള്‍ വീട്ടില്‍ വരാറില്ലെന്ന് വ്യക്തമായി.

ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് തന്നെയും മകളെയും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. അഹമ്മദ് നഗര്‍ ജില്ലയിലാണ് യുവതിയും കുടുംബവും താമസിച്ചു വന്നിരുന്നത്. വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജയുടെ നിര്‍ദേശപ്രകാരം യുവതിയെയും മകളെയും വനിതകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സഖിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് നല്‍കാമെന്ന് പോലീസ് പറഞ്ഞുവെങ്കിലും മടങ്ങിപ്പോകാന്‍ യുവതി കൂട്ടാക്കിയില്ല. തിങ്കളാഴ്ച ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുവതിയുടെ പുനരധിവാസം സംബന്ധിച്ച നടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എസ്‌ഐ പിസി വിനോദ് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week