24 C
Kottayam
Sunday, November 24, 2024

ഒരു തുള്ളി പോലും പാഴാക്കാതെ ഒരു കോടിയിലധികം വാക്‌സിന്‍ നല്‍കി കേരളം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: ഒരു തുള്ളിപോലും പാഴാക്കാതെ സംസ്ഥാനത്ത് ഒരു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വെള്ളിയാഴ്ചവരെ 1,00,13186 ഡോസ് വാക്‌സിന്‍ ആണ് സംസ്ഥാനത്ത് നല്‍കിയത്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്‌സുമാര്‍ ഒരു തുള്ളി പോലും വാക്‌സിന്‍ പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു.

18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും 5,35,179 കൊവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 1,04,13,620 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 8,44,650 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 95,29,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. ഇന്ന് 50,000 ഡോസ് കോവാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എങ്ങിനെയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത് ?

ഒരു വാക്‌സിന്‍ വയലിനകത്ത് പത്ത് ഡോസ് വാക്‌സിനായിരിക്കും ഉണ്ടാവുക. ഇത് ആറുമണിക്കൂറിനുള്ളിലാണ് ഉപയോഗിക്കേണ്ടത്. ഒരു വാക്‌സിന്‍ വയലില്‍ 5 മില്ലി വാക്‌സിന്‍ ആണ് ഉണ്ടാവുക.

ഒരു ഡോസിന് വേണ്ടത് 0.5 മില്ലിയാണ്. ഒരോ വയലിലും വാക്‌സിന്‍ എടുക്കുമ്പോള്‍ ഉള്ള വേസ്റ്റേജ് കണക്കാക്കി 0.5 മില്ലിയുടെ ഒരു എക്‌സ്ട്ര വാക്‌സിന്‍ ഉണ്ടാവും. ഇത് കൃത്യമായ പ്ലാനിങ്ങോടെ ഒരു തുള്ളി പോലും കളയാതെ അധികം വന്ന ഈ ഡോസ് ഒരു പുതിയ വ്യക്തിക്ക് കേരളം ഉപയോഗിച്ചു.

ഇത്തരത്തിലാണ് കേരളം എക്‌സ്ട്രാ ഡോസുകള്‍ ഉപയോഗിച്ചത്. ഇതേസമയം മറ്റു സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ പാഴാക്കിയത് വലിയ രീതിയിലാണ്. തമിഴ്‌നാട്ടിലാണ് ഏറ്റവും വലിയ രീതിയില്‍ കൊവിഡ് വാക്‌സിന് പാഴാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.