24.3 C
Kottayam
Saturday, June 6, 2026

‘ഏകാധിപത്യഭരണം അവസാനിച്ചു’സിറിയ പിടിച്ചെടുത്തതായി വിതരുടെ പ്രഖ്യാപനം

Must read

തെഹ്‌റാൻ: അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമതർ. ഡമാസ്കസിലേക്ക് കടന്നതോടെ പ്രസിഡന്‍റ് ബഷർ അൽ അസദ് ഇവിടെ നിന്ന് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചുവെന്നവകാശപ്പെട്ടുകൊണ്ട് വിമതർ പ്രഖ്യാപനം നടത്തിയത്.

ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ടയുഗത്തിന്റെ അന്ത്യമെന്ന് ഹയാത് തഹ്‌രീർ അൽ-ഷാമിൻ്റെ (എച്ച്.ടി.എസ്.) നേതാവ് ടെലഗ്രാമിൽ കൂടി പ്രഖ്യാപിച്ചു. അസദ് ഭരണത്തിൽ മാറ്റിപ്പാർപ്പിക്കപ്പെട്ടവർ ജയിലിലടക്കപ്പെട്ടവർക്ക് ഇനി തിരികെ വീടുകളിലേക്ക് വരാമെന്നും വിമതർ പ്രഖ്യാപിച്ചു.

എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയിയാരിക്കുമെന്നും നീതി ലഭിക്കുമെന്നും എച്ച്.ടി.സി. പറഞ്ഞു. ഡമാസ്കസിൽ ജനങ്ങൾ പടക്കം പൊട്ടി ആഘോഷിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിറിയൽ തലസ്ഥാനമായ ഡമാസ്കസി നിന്ന് വിമാനത്തിൽ കൂടി അജ്ഞാതയിടത്തേക്ക് ബഷർ അൽ അസദ് രക്ഷപ്പെട്ടുവെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോംസ് നഗരം പൂർണ്ണമായും പിടിച്ചടക്കിയതിന് പിന്നാലെയാണ് വിമതർ തലസ്ഥാനത്തേക്ക് കടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week