തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എംവി ഗോവിന്ദൻ. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നുവെന്നും ഗോവിന്ദൻ രാജി വാർത്തകൾ തള്ളിക്കൊണ്ട് വ്യക്തമാക്കി.
അനർഹമായ രീതിയിൽ ആർക്കും പാർട്ടി ജോലിക്ക് ശുപാർശ ചെയ്യില്ലെന്ന് പ്രിയ വർഗ്ഗീസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് കൊണ്ട് ഗോവിന്ദൻ പറഞ്ഞു. എന്നാൽ കമ്യൂണിസ്റ്റുകാരൻ ആയത് കൊണ്ട് ജോലി പാടില്ല എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കണ്ടു. ഇന്ന് പകൽ മുഴുവൻ പിണറായി വിജയൻ ചെന്നൈയിൽ തങ്ങും .ഭാര്യ കമലയും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ട്. അതേസമയം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ഓഗസ്റ്റ് 29നാണ് ചെന്നൈയിലേക്ക് മാറ്റിയത്. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോടിയേരി ബാലകൃഷ്ണനെ മന്ത്രി എംബി രാജേഷും എം എ ബേബിയും സന്ദര്‍ശിച്ചിരുന്നു. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിക്ക് ഒപ്പമുണ്ട് . കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞത്.
ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിളസയുടെ ഭാഗമായി തെയ്നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു . അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്.
കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് ആദ്യം നൽകിയത് . സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം വി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോൾ സമയം നീണ്ടേക്കും.
മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു.
മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപ്പോളോ ആശുപത്രിയിൽ നേരത്തെ സന്ദർശിച്ചു. നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്.
എംവി ഗോവിന്ദനാണ് പകരം ചുമതല നല്‍കിയത്. അര്‍ബുദത്തെ തുടര്‍ന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും.