കൊച്ചി: വാട്‌സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേന്ദ്ര ഐ.ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് നിരോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‌സ്ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേന്ദ്ര ഐ.ടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്‌സ്ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്‌സാപ്പ് ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല.
ഈ സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.