ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമോ?നിലപാട് വ്യക്തമാക്കി കെ.സുരേന്ദ്രന്‍

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന്‍. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിൽ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻ.ഡി.എയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. ഓരോ ലോക്‌സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകളേ ബാക്കിയുള്ളൂ.

ദേശീയ കൗൺസിൽ യോ​ഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡൽഹിയിലേക്ക് കെെമാറും. മികച്ച സ്ഥാനാർഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരി​ഗണിക്കുന്നത്. മോദിയുടെ ​ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയം.

ജനങ്ങളെ സംബന്ധിച്ച് അവർ മോദിയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രന്‍ മൂന്നാമതെത്തിയെങ്കിലും മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News