24.9 C
Kottayam
Saturday, June 6, 2026

പതിയിരുന്ന കാട്ടാന ആക്രമിച്ചത് ക്ണാച്ചേരിക്ക് പോകുന്ന വഴിയില്‍; ജനവാസ കേന്ദ്രത്തിലേക്ക് എത്തും മുമ്പ് ഇരുവശവും കാട്; ഛിന്നഭിന്നമായി എല്‍ദോസിന്റെ മൃതദേഹം;വന്‍ പ്രതിഷേധം

Must read

കൊച്ചി: നാടിനെ നടുക്കി വീണ്ടും കാട്ടാന ആക്രമണം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു സംഭവം നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കുകയാണ്. കുട്ടമ്പുഴ ക്ണാച്ചേരിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തുകയായിരുന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്.

വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥലത്ത് നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെന്‍സിങ് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കോതമംഗലം പ്രദേശമാകെ പ്രതിഷേധത്തിലാണ്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എല്‍ദോസിനെ കാട്ടാന ആക്രമിച്ചത്. കോതമംഗലം ഉരുളന്‍തണ്ണിയിലാണ് ദുരന്തം ഉണ്ടായത്. കോടിയാട്ട് വര്‍ഗീസിന്റെ മകനാണ് എല്‍ദോസ്. അവിവാഹിതനാണ്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. ഇവിടെ ഇരുവശവും കാടാണ് പിന്നിടാണ് ജനവാസ മേഖല. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്റ സമീപത്ത് വച്ചാണ് അക്രമണം.

- Advertisement -

ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. ഛിന്നഭിന്നമായ നിലയിലാണ് എല്‍ദോസിന്റെ മൃതദേഹം. എല്‍ദോസിന് ഒപ്പമുണ്ടായ ആള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിച്ചത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് എല്‍ദോസിന്റെ വീട്ടിലേക്കുള്ളത്. പാതയില്‍ വഴിവിളക്ക് ഉണ്ടായിരുന്നില്ല. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായിട്ടില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്ഥിരമായി ആളുകള്‍ പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു.

- Advertisement -

സ്ഥലത്തെ എല്ലാ വാര്‍ഡുകളിലും വന്യമൃഗശല്യംരൂക്ഷമെന്ന് പഞ്ചായത്തംഗം പി.സി.ജോഷി പറഞ്ഞു. പലതവണ പ്രശ്‌നം വനംവകുപ്പിനോട് പറഞ്ഞു, ഫെന്‍സിങ് കാടുപിടിച്ച നിലയിലാണ്. സ്ഥിരമായി ആളുകള്‍ നടക്കുന്ന വഴിയിലാണ് ആക്രമണം. പരിശോധനയ്ക്ക് വരാന്‍ പറയുമ്പോള്‍ വാഹനത്തില്‍ ഡീസലില്ലെന്ന് പറയുമെന്നും ജോഷി പറഞ്ഞു. കുട്ടമ്പുഴയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. അന്നെല്ലാം പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് വനം വകുപ്പ് പോകും. പിന്നെ വീണ്ടും ദുരന്തമുണ്ടാകുമ്പോഴാണ് പ്രശ്‌നം ചര്‍ച്ചയാകുന്നത്. ഇതാണ് നാട്ടുകാരുടെ രോഷമായി മാറുന്നത്.

- Advertisement -

കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് വീടിന് നേരെ കാട്ടാന ആക്രമണം കഴിഞ്ഞ മാസം ഉണ്ടായിരുന്നു. അന്ന് വീട്ടുപകരണവും കൃഷിയും കാട്ടാന നശിപ്പിച്ചു. അക്രമസമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെളുപ്പിനാണ് കാടിറങ്ങിയ കാട്ടാന കൂട്ടം എത്തിയത്. വീടിന്റെ ജനാലകള്‍ വാതിലുകള്‍ വീട്ടുപകരണങ്ങള്‍ എന്നിവ നശിപ്പിച്ചു. വീടിനോട് ചേര്‍ന്ന മെഷീന് പുരയും നശിപ്പിച്ചു. ഡെന്നീസ് എന്ന വ്യക്തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. അന്ന് മുതല്‍ തന്നെ കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തമാണ്.

കോതമംഗലം – കുട്ടമ്പുഴ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. തട്ടേക്കാട് ഭാഗത്ത് നിന്ന് പെരിയാര്‍ കടന്നെത്തുന്ന ആനകളാണ് കുട്ടമ്പുഴ-കീരംപാറ മേഖലയില്‍ ഭീഷണി ഉയര്‍ത്തുന്നത്. 25000 ത്തോളം ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് രാത്രി കാലങ്ങളില്‍ പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡിനിരുവശവും കാഴ്ച മറച്ച് വളര്‍ന്നു നില്‍ക്കുന്ന കാടും മരങ്ങളും വെട്ടി നീക്കണമെന്നും പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ആനകളെ തുരത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week