തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് സംഭവം. 45 വയസ്സ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
വന്യ മൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നത് തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടിയാണ് കാട്ടാന ചരിഞ്ഞത്. വേലിയില്‍ അമിത അളവില്‍ വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ ജീവന് അപകടത്തിലാക്കിയത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News