കോട്ടയം:പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ കൊന്ന സംഭവം.ഭാര്യ റോസന്നയെ പൊലീസ് പിടികൂടി.മണർകാട് പള്ളി പരിസരത്തുനിന്നും ആണ് ഇവരെ പിടികൂടിയത്.
പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടിൽ സിജി(49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു..
ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടിൽ നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News