27.4 C
Kottayam
Thursday, June 4, 2026

ഭാര്യ പോണ്‍ വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് ഹൈക്കോടതി

Must read

ചെന്നൈ: ഭാര്യ പോണ്‍ വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ വയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

തനിക്ക് വിവാഹ മോചനം അനുവദിക്കാതിരുന്ന കീഴ്‌ക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ഭാര്യ തന്നോട് ക്രൂരത കാട്ടുന്നുവെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. പോണ്‍ വീഡിയോ കാണുന്നതിനും സ്വയം ഭോഗത്തിനും അഡിക്റ്റാണ് ഭാര്യയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്ന് കോടതി പറഞ്ഞു.

- Advertisement -

ഏതൊരു വ്യക്തിക്കുമുള്ള ലൈംഗിക സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണത്. വിവാഹത്തോടെ അത് പങ്കാളിക്കു മുന്നില്‍ അടിയറവു വയ്ക്കണം എന്ന് നിര്‍ബന്ധിക്കാനാകില്ല. അതുകൊണ്ട് ഇക്കാര്യം ചൂണ്ടിക്കാട്ടി വിവാഹമോചനം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി.

- Advertisement -

പുരുഷന്മാര്‍ക്ക് ഇതൊക്കെയാകാം എന്ന് പറയുന്നവര്‍ എന്തുകൊണ്ട് സ്ത്രീകളുടെ കാര്യത്തില്‍ ഇങ്ങനെ ചിന്തിക്കുന്നില്ല? ഇതൊക്കെ ഓരോരുത്തരുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പോണ്‍ വിഡിയോകള്‍ കാണുന്നത് തെറ്റാണെന്ന സദാചാരബോധം സമൂഹത്തിലുണ്ട്. പക്ഷേ നിയമപരമായി അത് തെറ്റാണെന്ന് വാദിക്കാനാകില്ല. വിവാഹത്തിന് ശേഷവും സ്ത്രീ തന്റെ വ്യക്തിയെന്ന നിലയില്‍ തന്റെ അടിസ്ഥാന സ്വത്വം നിലനിര്‍ത്തുന്നുണ്ടെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week