CrimeKeralaNews

ഭാര്യമാരെ കാറിലിരുത്തിയ ശേഷം ക്ലബ്ബിൽ എത്തും,കാറിൻ്റെ താക്കോലുകൾ കൂട്ടിയിട്ട് അതിൽനിന്നും ഒരെണ്ണമെടുക്കും, ആ കാറും അതിനകത്തുള്ള യുവതിയും താക്കോൽ ലഭിക്കുന്നയാൾക്ക് അന്ന് സ്വന്തം: ഒരാളുടെ ചതിയോടെ അവസാനമായ കീ ക്ലബ് എന്ന പങ്കാളി കെെമാറ്റ കൂട്ടായ്മ

കൊച്ചി:കുപ്രസിദ്ധ സെക്സ് ചാറ്റ് ആപ്പിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ഭർത്താവ് ഷെയർ ചെയ്ത സംഭവവും അതുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റു ചെയ്ത വാർത്തയും കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവത്തിൽ മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) യെ കഴിഞ്ഞ ദിവസം എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയതോടെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഇതുസംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. 

ഭാര്യമാരുടെ നഗ്‌ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പിൽ യുവാവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് മറ്റു ചില ഉദ്ദേശ്യങ്ങളോടെകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. യുവതിയുടെ നഗ്നചിത്രങ്ങൾ ഷെയർ ചെയ്തത് ഭർത്താവിൻ്റെ ഫോണിൽ നിന്നുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് വിശദമായ പരിശോധനയും നടത്തുകയുണ്ടായി. ഭാര്യമാരുടെ നഗ്നചിത്രങ്ങൾ മാത്രമല്ല ഈ ആപ്പിൽക്കൂടി ഷെയർ ചെയ്യാൻ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് സൂചന നൽകുന്നു. പങ്കാളികളെ പരിചയപ്പെടുത്തി പരസ്പരം കൈമാറുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു യുവതികളുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. 

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ ഇന്നലെ രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ്‌ ഷിനോ മാത്യു വിഷം കഴിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമാണ്.

യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഭർത്താവ് ഷിനോ മാത്യുവിനെ അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു. പങ്കാളി കൈമാറ്റ കേസിലെ ഏക പരാതിക്കാരിയായിരുന്നു യുവതി. യുവതിയുടെ പരാതിയിൽ ഷിനോ അടക്കം ഏഴ് പേർ അറസ്റ്റിലായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.

രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ ആയിരുന്നു യുവതിയെ കണ്ടെത്തിയത്. മക്കളാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ ആദ്യം കണ്ടത്. ഇവർ യുവതിയുടെ അച്ഛനെ വിവരമറിയിക്കുകയായിരുന്നു. മണർകാട് സ്വദേശിനിയായ 26കാരിയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു.

2022 ജനുവരിയിലാണ് കേരളത്തിന് അത്ര കേട്ട് പരിചയം ഇല്ലാത്ത പങ്കാളി കൈമാറ്റ കേസ് നടക്കുന്നത്. കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന (Partner Swapping) സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയായിരുന്നു പരാതി നൽകിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്ത് ഈ ഗണത്തിൽപ്പെട്ട ആദ്യ സംഭവങ്ങളാണ് ഇവയെന്ന ചിന്തയിലാണ് പലരും. എന്നാൽ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തു നടന്നിട്ടുണ്ടെന്നാണ് പഴയകാല ചില മാധ്യമപ്രവർത്തകർ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം നഗര ഹൃദയത്തിൽ ഇത്തരം സംഘങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നുവെന്ന കാര്യവും അവർ വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അവർ തുറന്നു പറഞ്ഞു.

ഏകദേശം 33 വർഷം മുൻപ് തിരുവനന്തപുരം നഗരഹൃദയത്തിൽ ഭാര്യ-ഭർത്താവ് കെെമാറ്റ കൂട്ടായ്മ സജീവമായി പ്രവർത്തിച്ചിരുന്നു. ഈ പങ്കാളി കൈമാറ്റ ക്ലബ്ബിൻ്റെ കഥകൾ പഴയ തലമുറയ്ക്ക് ഒരു പക്ഷെ സുപരിചിതമായിരിക്കും. കീ ക്ലബ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ തങ്ങളുടെ ജീവിത പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്ന പതിവുണ്ടായിരുന്നു.

ബിസിനസ്സുകാരനായ വമ്പൻമാരായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമൊക്കെയാണ് ഇത്തരക്കാർ ഈ ക്ലബ്ബിൽ അംഗമാക്കിയിരുന്നത്. തിരുവനന്തപുരം നഗരഹൃദയത്തിൽ വന്നു താമസിക്കുന്ന ബിസിനസ്സുകാരുടെ സ്ഥിരം വിനോദകേന്ദ്രം കൂടിയായിരുന്നു ഇത്തരം ക്ലബ്ബുകൾ. എന്നാൽ ഈ ക്ലബ്ബുകൾക്ക് സ്ഥിരമായി ഒരു സ്ഥാനമോ കെട്ടിടമോ ഒന്നുമുണ്ടായിരുന്നില്ല. മുൻകൂട്ടി നിശ്ചയിക്കുന്ന പ്രകാരമോ, ടെലിഫോണിൽ വിളിച്ചോ അതാതു ദിവസം കൂടുവാനുള്ള സ്ഥലം തീരുമാനിക്കുകയായിരുന്നു അന്ന് പതിവ്. 

ഈ നിയമവിരുദ്ധ ക്ലബ്ബിന് കീ ക്ലബ് എന്ന പേരു വരുന്നതിന് ഒരു കാരണമുണ്ട്. സ്വന്തം കാറുകൾ ഉള്ള പ്രമാണിമാരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ മുഴുവൻ. കൂട്ടായ്മ നടക്കുന്നത് വെെകുന്നേരങ്ങളിലാണ്. ആദ്യം മദ്യ – ഭക്ഷണ സൽക്കാരം നടക്കും. അംഗങ്ങൾക്കൊപ്പം പങ്കാളികൾ കൂട്ടായ്മയിലേക്ക് കടന്നു വരാറില്ല. അവർ കാറിലിരിക്കുകയാണ് ചെയ്യുന്നത്. 

അതുകഴിഞ്ഞാൽ പ്രമാണിമാർ കാറിൻ്റെ താക്കോലുകൾ കൂട്ടിയിട്ടു കണ്ണുകൾ മറച്ച ശേഷം ഓരോന്ന് വീതം എടുക്കും. ഏത് കീ ആണോ കിട്ടുന്നത് അയാൾക്ക് ആ കാറിൻ്റെ ഉടമയുടെ പങ്കാളിക്കൊപ്പം ആ കാറിൽ അന്നു രാത്രി പോകാം. ആ സ്ത്രീക്കൊപ്പം അന്നു രാത്രി കഴിയുകയും ചെയ്യാമെന്നാണ് നിയമം. 

വർഷങ്ങളോളം ഈ ക്ലബ് തിരുവനന്തപുരം നഗരഹൃദയത്തിൽ പ്രവർത്തിച്ചിരുന്നതായി പഴയകാല പത്രപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും അന്നത്തെ ദിനപത്രങ്ങൾ വന്നിട്ടുമുണ്ട്.

നഗരം കേന്ദ്രമാക്കി സ്ഥിരമായി പ്രവർത്തിച്ചുവന്നിരുന്ന കീ ക്ലബ്ബിന് ഒരുനാൾ പെട്ടെന്ന് അന്ത്യമാകുകയായിരുന്നു. അതിനു കാരണമായി പറയപ്പെടുന്നത് ക്ലബിലെ അംഗവും നഗരത്തിലെ താമസക്കാരനുമായ ഒരു പ്രമാണിയുടെ  ചതിയായിരുന്നുവെന്നാണ്. ഈ കൂട്ടായ്മയിലെ പ്രധാന അംഗമായ ഈ വ്യക്തി ഒരിക്കൽ കാറിൽ തൻ്റെ ഭാര്യക്കു പകരം കൊണ്ടുവന്നത് മറ്റൊരു സ്ത്രീയെയായിരുന്നു. എന്നാൽ ഈ കള്ളം പിടിക്കപ്പെട്ടു. കൂട്ടായ്മയിലെ മറ്റംഗങ്ങൾ ഈ വ്യക്തിയെ വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്തു. മർദനത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഇയാൾ മർദ്ദനത്തിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. തുടർന്ന് ഈ പ്രശ്നത്തിൽ പൊലീസ് ഇടപെട്ടതോടെ ഈ കൂട്ടായ്മയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു. 

മർദ്ദനമേറ്റ വ്യക്തി തിരുവനന്തപുരം നഗരത്തിൽ ഇതിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക ദിനപത്രത്തിൻ്റെ ഉടമസ്ഥൻ കൂടിയായിരുന്നുവെന്നാണ് ചില മുൻകാല മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നത്. വലിയ കച്ചവടക്കാരനായ ഇദ്ദേഹത്തിന് നിരവധി സ്ഥാപനങ്ങളും തിരുവനന്തപുരം നഗരത്തെ കേന്ദ്രീകരിച്ചുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ധാരാളിത്തവും വഴിവിട്ട നടപ്പും കാരണം ഇദ്ദേഹത്തിൻ്റെ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെടുകയും സാമ്പത്തികമായി തകരുകയും ചെയ്തിരുന്നു. ഇത്തരം കൂട്ടായ്മകൾ അന്നത്തെ പോലീസ് ഇടപെടലിനെ തുടർന്ന് അവസാനിച്ചുവെങ്കിലും അത് കുറച്ചുനാളത്തേക്ക് മാത്രമായിരുന്നു. പിൽക്കാലത്ത് ഇത്തരം ക്ലബുകൾ സജീവമായി നഗരത്തിൽ ഉടലെടുത്തിരുന്നുവെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button