25.5 C
Kottayam
Friday, June 5, 2026

മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ തലയില്‍ ആട്ടുകല്ലിട്ടു കൊന്നു ഭാര്യ

Must read

ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ടു കൊന്നു. തമിഴ്നാട്ടില്‍ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദുനഗര്‍ സ്വദേശി കലൈവാണി(38)യാണ് ഭര്‍ത്താവ് അന്‍പരശ(42)ന്റെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്.

തിരുഭുവനത്തെ ബേക്കറിയില്‍ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അന്‍പരശന്. അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോള്‍ അന്‍പരശന്‍ ഏതാനും മാസം മുന്‍പ് ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി.

എന്നാല്‍ കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്‌ക്കൊപ്പം അന്‍പരശനെ കലൈവാണി കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

- Advertisement -

വഴക്കു കഴിഞ്ഞ് അന്‍പരശന്‍ ഉറങ്ങിയപ്പോഴാണ് കൊല നടത്തിയത്. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കലൈവാണിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week