ഭാര്യ സുഹൃത്തിനൊപ്പം ഒളിച്ചോടി: വീട്ടില്‍ പന്തലിട്ട് ബിരിയാണിയും ഗാനമേളയുമായി ഭർത്താവിന്റെ ആഘോഷം

കോഴിക്കോട്: യുവതി ഭര്‍ത്താവിന്‍റെ സുഹൃത്തിനൊപ്പം പോയതിന് പിന്നാലെ വീട്ടില്‍ വൻ ആഘോഷം. വടകരയില്‍ ആണ് സംഭവം. ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ 250 പേര്‍ക്ക് ബിരിയാണി വിളമ്പിയും ഗാനമേള സംഘടിപ്പിച്ചുമാണ് ഭര്‍ത്താവ് ആഘോഷിച്ചത്.

സമീപവാസികളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ചായിരുന്നു ഭർത്താവ് ആഘോഷം സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ വീട്ടില്‍ പന്തലിട്ട് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും മദ്യവും വിളമ്പിയതായാണ് വിവരം. കരോക്കെ ഗാനമേളയ്ക്കൊപ്പം യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News