28.4 C
Kottayam
Saturday, June 6, 2026

ഭർത്താവിനെ കൊന്ന് 22‌ കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു, പിന്നീട് ഉപേക്ഷിച്ചു; ഭാര്യയും മകനും അറസ്റ്റില്‍

Must read

ന്യൂഡൽഹി ∙ ശ്രദ്ധ വോൾക്കറിന്റെ ക്രൂരഹത്യയുടെ ഞെട്ടലിൽനിന്നു രാജ്യം പുറത്തുകടക്കവേ ഡൽഹിയിൽ വീണ്ടും സമാന കൊലപാതകം. ഭർത്താവിനെ കൊന്നു കഷ‌ണങ്ങളാക്കിയ കേസിൽ ഭാര്യയെയും മകനെയും ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകൻ അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതു പോലെയാണ് ഈ കേസെന്നും പൊലീസ് പറയുന്നു.

മെഹ്റോളിയിൽ ശ്രദ്ധയെ അഫ്താബ് പൂനവാല കൊലപ്പെടുത്തി 35 കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ, ഇക്കഴിഞ്ഞ ജൂണിൽ പാണ്ഡവ് നഗറിലാണ് ഈ കേസിലെ മൃതദേഹ ഭാഗങ്ങൾ ആദ്യം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാൽ മരിച്ചത് ആരാണെന്നു പൊലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാർത്തകളിൽ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിച്ചു.

ശാസ്ത്രീയ അന്വേഷണത്തിൽ പാണ്ഡവ് നഗറിലെ അഞ്ജൻ ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണു ഭർത്താവ് അഞ്ജൻ ദാസിനെ ഭാര്യ പൂനവും മകൻ ദീപക്കും ചേർന്നു കൊലപ്പെടുത്തിയത്. ഇരുവരും അഞ്ജനെ 22 കഷണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു. ഡൽഹിയിലും സമീപത്തുമായി മൃതദേഹ ഭാഗങ്ങൾ വലിച്ചെറിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ പ്രദേശത്ത് അമ്മയും മകനും പല രാത്രികളിൽ വന്നുപോയെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇരുവരെയും നിരീക്ഷത്തിലാക്കിയ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം പുറത്തായത്. ഉറക്കഗുളികകൾ നൽകി ബോധംകെടുത്തിയ ശേഷമാണ് അഞ്ജന്റെ ജീവനെടുത്തതെന്നു പ്രതികൾ മൊഴി നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week