24.6 C
Kottayam
Friday, June 5, 2026

ആടുമായുള്ള നജീബിന്റെ ലൈംഗിക ബന്ധം എന്തുകൊണ്ട് സിനിമയില്‍ ഒഴിവാക്കി?വിശദീകരണവുമായി ബ്ലെസി

Must read

കൊച്ചി:ആടുജീവിതവുമായി ബന്ധപ്പെട്ട് വരുന്ന ചില വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ ബ്ലെസി. ആടും നജീബുമായുള്ള കൂടുതല്‍ രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന നജീബിനെ കുറിച്ചുള്ള നോവലിലെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

നോവലിന്റെ ഭാഗമായി ചേര്‍ത്ത അത്തരം കാര്യങ്ങള്‍ താന്‍ സിനിമയില്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നാണ് ബ്ലെസി പറയുന്നത്. അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ലെന്നും തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുമെന്നും അത്തരം രംഗങ്ങള്‍ നജീബിന്റെ കാത്തിരിപ്പിന്റെ തീവ്രതയെ കുറയ്ക്കുമെന്നും ബ്ലെസി പറയുന്നു.

ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലെസി. നജീബും ആടുമായുള്ള ലൈംഗിക ബന്ധം പറയുന്ന ഭാഗങ്ങള്‍ സിനിമയില്‍ വേണ്ട എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനായിരുന്നു ബ്ലെസിയുടെ മറുപടി.

‘ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ യാതൊരു ബാധ്യസ്ഥതയും ഇല്ലാത്ത ഒരാളാണ് ഞാന്‍. കാരണം ഇന്നതെല്ലാം ചെയ്യാം, ഇന്നതെല്ലാം കാണിച്ചോളാം എന്നൊരു എഗ്രിമെന്റ് ഞാനും ബെന്യാമിനും തമ്മിലില്ല.സൈനു എന്ന തന്റെ നാട്ടില്‍ കാത്തിരിക്കുന്ന ഒരു പെണ്ണിനെ മനസില്‍ കൊണ്ടുനടക്കുന്ന മനുഷ്യനെ വൈകാരികമായിട്ടാണ് ഞാന്‍ സിനിമയില്‍ കാണിച്ചിരിക്കുന്നത്. അയാളുടെ മനസിലേക്ക് എത്തുന്ന പലതരം കാര്യങ്ങളുണ്ട്.

- Advertisement -

മാത്രമല്ല സിനിമ എന്ന് പറഞ്ഞാല്‍ ഒരു തുടര്‍ച്ചയുണ്ട്. ഞാന്‍ ഇന്ന് എന്തെങ്കിലും ഒരു കാര്യം ചെയ്തു എന്നുണ്ടെങ്കില്‍ ഇതിന്റെ ഹൃദയഭാരത്തിലായിരിക്കും അടുത്ത സീന്‍ വരേണ്ടത്. അതിന്റെ കണ്ടിന്യൂറ്റിയില്‍ ആയിരിക്കും സന്ധ്യക്ക് ഞാന്‍ കിടന്നുറങ്ങുമ്പോള്‍ ഉണ്ടാകുക.

- Advertisement -

ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വഹിച്ചുകൊണ്ടാണ് നമ്മള്‍ യാത്ര ചെയ്യുന്നത്, അത് സിനിമയുടെ ഇമോഷണല്‍ കണ്ടിന്യൂറ്റിയാണ്. സാഹിത്യത്തെ സംബന്ധിച്ച് ഒരു അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടുത്ത ചാപ്റ്ററില്‍ നമ്മള്‍ക്ക് തുടര്‍ച്ചയായി തോന്നണമെന്നില്ല.

ചിലപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞ കാര്യമായിരിക്കും അടുത്ത ഭാഗങ്ങളില്‍ പറയുക. ഇന്നലെ സംഭവിച്ചതിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ലാതെ പോകാന്‍ പറ്റും. ഇതൊക്കെയാണ് സ്റ്റഡി ചെയ്യേണ്ടത്. ഇതൊക്കെ വളരെ ചെറിയ ചോദ്യങ്ങളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളു.

നജീബ് വഹിക്കുന്ന ആ മാനസികാവസ്ഥയ്ക്ക് തുടര്‍ച്ചയുണ്ടോ? ആടുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തിന് ശേഷമുള്ള തുടര്‍ച്ച എന്താണ്? ആ തുടര്‍ച്ച ഉണ്ടെങ്കില്‍ അതില്‍ നിന്ന് വളരെ വളരെ വ്യത്യസ്തമായ സീനുകളിലേക്ക് പോകേണ്ടി വരും.

- Advertisement -

അത്തരത്തിലുള്ള തുടര്‍ച്ച എനിക്ക് ചെയ്യേണ്ടി വരും. അങ്ങനെ വരുമ്പോള്‍ പിന്നീടുണ്ടാകുന്ന കാത്തിരിപ്പിനൊന്നും ഒരു ധാരണയില്ലാത്ത അവസ്ഥയായി മാറും. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്.ഇതിനെ ഞാന്‍ വളരെയേറെ സൈക്കോളജിക്കലി പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇത്. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം എനിക്ക് പറയേണ്ടതിന്റെ ബാധ്യതയില്ല,’ ബ്ലെസി പറഞ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week