കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. കേസില്‍ മഞ്ജുവിന്റെ വിസ്താരം ഏറെ നിർണ്ണായകമാണ്. അതുകൊണ്ടാണ് നേരത്തെ ഒരിക്കല്‍ വിസ്തരിച്ച താരത്തെ വീണ്ടും വിസ്തരിക്കുന്നത്.
അതേസമയം ചില ശബ്ദ സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജു വാര്യറെ വീണ്ടും മത്സരിക്കുന്നതെന്ന സൂചനായാണ് റിട്ട.എസ്പി ജോർജ് ജോസഫ് വ്യക്തമാക്കുന്നത്. മലയാളി വാർത്തയെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർജ് ജോസഫിന്റെ വാക്കുകളിലേക്ക്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യറെ ഈ മാസം പതിനാറം തിയതി വിസ്തരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കേസുമായി ബന്ധപ്പെട്ട കുറച്ച് ആളുകളെ ഇനിയും വിസ്തരിക്കാനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞു. ക്രോസ് വിസ്താരവും രണ്ട് ദിവസം എറണാകുളത്ത് രണ്ട് ദിവസം നടത്തി. അതിന് ശേഷമാണ് ബാലചന്ദ്രകുമാറിന് സുഖമില്ലാതെ വരുന്നതും തിരുവനന്തപുരത്തെ ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും ജോർജ് ജോസഫ് പറയുന്നു.
ബാലചന്ദ്രകുമാർ ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യുകയാണെന്നും മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ സൌകര്യാർത്ഥം ഈ കേസിലെ അദ്ദേഹത്തിന്റെ ശേഷിക്കുന്ന വിസ്താരം തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ കോടതി നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മാറ്റുകയാണുണ്ടായത്.
എറാണാകുളത്ത് സാക്ഷി വിസ്താരം തുടർന്നുകൊണ്ടിരിക്കുകയാണ്. പതിനാറിനാണ് മഞ്ജു വാര്യറുടെ വിസ്താരം നടക്കുന്നത്. മഞ്ജു വാര്യറെ സംബന്ധിച്ചിടത്തോളം നേരത്തെയുള്ള കുറ്റ പത്രത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വിസ്തരിച്ചിരുന്നു. ഇപ്പോള്‍ വിസ്തരിക്കുന്നത് രണ്ടാമത്തെ കേസിന് അകത്ത് ദിലീപിന്റെയും മറ്റും ശബ്ദ് തിരിച്ചറിയാന്‍ വേണ്ടിയിട്ടാണെന്ന് മനസ്സിലാക്കുന്നു.
ബാലചന്ദ്രകുമാർ കുറച്ച് ഓഡിയോ സന്ദേശങ്ങള്‍ ഉള്‍പ്പടേയുള്ളവ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതിലെ ശബ്ദങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയേണ്ടത്. അടുത്ത പതിനാറാം തിയതി മഞ്ജു വാര്യർ കോടതിയില്‍ എത്തുന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് അതാവും. ദിലീപിന്റെ ശബ്ദം, അതുപോലെ സഹോദരന്‍ അനൂപ്, അളിയന്‍ സൂരജ്, വി ഐ പി എന്ന് വിശേഷിപ്പിക്കപ്പെട്ട ശരത് എന്നിവരെയൊക്കം ശബ്ദങ്ങളുണ്ട്.
ഈ ശബ്ദങ്ങളൊക്കെ തിരിച്ചറിയാനുള്ള ശ്രമമം ആയിരിക്കണം പൊലീസിന്റേത്. സായി ശങ്കർ എന്ന ഹാക്കറിന്റേയും മൊഴി രേഖപ്പെടുത്താനുണ്ട്. അദ്ദേഹം ഈ കേസിലെ മാപ്പ് സാക്ഷിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതുപോലെ സാഗർ വിന്‍സെന്റ്, ലക്ഷ്യ എന്ന റെഡിമെയിഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ഈ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി കൃത്യത്തിന് ശേഷം ഈ സംഭവം ചിത്രീകരിച്ച പെന്‍ഡ്രൈവ് അവിടെ കൊണ്ടുപോയി കൊടുത്തു എന്നാണ് മനസ്സിലാക്കുന്നത്. ആദ്യം കൊടുത്ത മൊഴി സാഗർ മാറ്റുകയും എന്നാല്‍ ചില സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍ ഇത് മാറ്റി പറഞ്ഞെങ്കിലും ഇപ്പോള്‍ പഴയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതെന്ന് കരുതുന്നതെന്നും ജോർജ് ജോസഫ് പറയുന്നു