28.4 C
Kottayam
Saturday, June 6, 2026

വൈഭവിനെ രാജസ്ഥാന്‍ റാഞ്ചാന്‍ കാരണമിതാണ്;തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

Must read

ന്യൂഡൽഹി: ഐ.പി.എല്‍. താരലേലത്തില്‍ ഇത്തവണ ശ്രദ്ധാകേന്ദ്രമായത് ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവംശിയായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. ഇതോടെ വാര്‍ത്തകളിലും സാമൂഹികമാധ്യമങ്ങളിലും വൈഭവായി ചർച്ച. ഇപ്പോഴിതാ, എന്തുകൊണ്ടാണ് രാജസ്ഥാൻ മാനേജ്മെന്റ് യുവതാരത്തെ നോട്ടമിട്ടതെന്ന് വ്യക്തമാക്കുകയാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ.

അണ്ടര്‍-19 ടെസ്റ്റ് മാച്ചിൽ ഓസ്ട്രേലിയക്കെതിരേ 58 പന്തിൽ സെഞ്ചുറി നേടിയതോടെ സൂര്യവംശിയെ രാജസ്ഥാൻ മാനേജ്‌മെൻ്റിന് നോട്ടമുണ്ടായിരുന്നു എന്നാണ് സഞ്ജു പറയുന്നത്. ‘ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരായ സൂര്യവംശിയുടെ ബാറ്റിങ് രാജസ്ഥാൻ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന മാനേജ്മെന്റിലെ പ്രധാനപ്പെട്ട ആളുകളെല്ലാം കണ്ടിരുന്നു. അന്ന് അവൻ കളിച്ച ഷോട്ടുകൾ ശ്രദ്ധിച്ചിരുന്നു. ഇത്തരം ആളുകളെ ഒപ്പം നിർത്തി അവർ ഏത് രീതിയിൽ മുന്നോട്ട് പോകുമെന്ന് കാണണമെന്ന് ഞങ്ങൾക്ക് തോന്നി’, എ.ബി. ഡിവില്ലിയേഴ്‌സ് അവതരിപ്പിക്കുന്ന 360 ഷോയോട് സംസാരിക്കവെ സഞ്ജു പറഞ്ഞു.

- Advertisement -

യുവതാരങ്ങളെ കണ്ടെത്തി സൂപ്പർതാരങ്ങളാക്കുന്ന ചരിത്രമാണ് രാജസ്ഥാൻ റോയൽസിന്റേതെന്ന് യശശ്വി ജയ്സ്വാളിനേയും റിയാൻ പരാ​ഗിനേയും ചൂണ്ടിക്കാട്ടി സഞ്ജു പറഞ്ഞു. ‘രാജസ്ഥാൻ റോയൽസിന് ഇതേ കാര്യം മുമ്പും ചെയ്ത ചരിത്രമുണ്ട്. അവർ പ്രതിഭകളെ കണ്ടെത്തി ചാമ്പ്യൻമാരാക്കുന്നു. ചെറുപ്പത്തിൽ രാജസ്ഥാനിലെത്തിയ ജയ്സ്വാൾ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ റോക്സ്റ്റാർ ആണ്. രാജസ്ഥാൻ റോയൽസ് അത്തരത്തിലുള്ള കാര്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നാണ് കരുതുന്നത്. ഞങ്ങൾക്ക് ഐ.പി.എൽ വിജയിക്കണം. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന് മതിയായ ചാമ്പ്യന്മാരെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ആ​ഗ്രഹിക്കുന്നു’, സഞ്ജു കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

Popular this week