24.6 C
Kottayam
Friday, June 5, 2026

ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ മാത്രം മോചിപ്പിച്ചത് എന്തുകൊണ്ട്‌? ഗുജറാത്ത് സർക്കാരിനോട് ചോദ്യങ്ങളുമായിസുപ്രീം കോടതി

Must read

ന്യൂഡൽഹി∙ ബിൽക്കീസ് ബാനോ കേസില്‍ ഗുജറാത്ത് സർക്കാരിനു മുന്നിൽ ചോദ്യങ്ങളുമായി സുപ്രീം കോടതി. കേസിലെ പ്രതികളെ എന്ത് അടിസ്ഥാനത്തിലാണ് മോചിപ്പിച്ചതെന്ന് കോടതി ചോദിച്ചു. 2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും അവരുടെ കുടുംബത്തെ കൂട്ടക്കുരുതി നടത്തുകയും ചെയ്തവരെ വെറുതെ വിടണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങൾ ചോദിച്ചത്. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്.

‘‘പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് 14 വർഷം തടവുശിക്ഷ അനുഭവിച്ച ഇവരെ മോചിപ്പിക്കാൻ സാധിക്കുന്നത്? എന്തുകൊണ്ടാണ് മറ്റു തടവുകാർക്കു മോചന ഇളവ് അനുവദിക്കാത്തത്? എന്തുകൊണ്ടാണ് ഈ കേസിലെ കുറ്റവാളികൾക്കു മാത്രം ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്?’’– സുപ്രീം കോടതി ചോദിച്ചു.

‘‘14 വർഷത്തിനു ശേഷം കുറ്റവാളികളെ വിട്ടയയ്ക്കുന്നതിലൂടെ കുറ്റവാളികൾക്കു സ്വയം മാറാനുള്ള അവസരം നൽകുന്നുണ്ട്. മറ്റു തടവുകാർക്ക് ഇത് എത്രത്തോളം ബാധകമാണ്? തിരഞ്ഞെടുത്ത കുറ്റവാളികൾക്കു മാത്രമായി ഈ നിയമത്തിന്റെ ആനുകൂല്യം എന്തുകൊണ്ടാണ് ലഭിക്കുന്നത്? ആത്മപരിഷ്കരണത്തിനുള്ള അവസരം എല്ലാവർക്കും ഒരുപോലെ നൽകണം. ഇത് നടപ്പാക്കപ്പെടുന്നുണ്ടോ? എന്തുകൊണ്ടാണ് നമ്മുടെ ജയിലുകൾ നിറഞ്ഞു കവിയുന്നത്? അതിന്റെ വിശദാംശങ്ങൾ ലഭിക്കണം.’’– കോടതി വ്യക്തമാക്കി.

എന്ത് അടിസ്ഥാനത്തിലാണ് ബിൽക്കിസ് ബാനോ കേസിലെ പ്രതികള്‍ക്കായി ജയിൽ ഉപദേശക സമിതി രൂപികരിക്കാൻ ഉത്തരവിട്ടതെന്ന് സംസ്ഥാന സർക്കാരിനോടും സുപ്രീം കോടതി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week