കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവര്‍മന്റെ പേര് നല്‍കണമെന്ന പ്രമേയം പാസാക്കിയതില്‍ വിശദീകരണവുമായി കൊച്ചി മേയര്‍ അനില്‍ കുമാര്‍
പ്രമേയം പാസാക്കിയത് രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ലെന്ന് മേയര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരും സ്വന്തം പൈതൃകം മനസ്സിലാക്കണം. അതിന് വേണ്ടിയാണ് ഈ പ്രമേയം പാസാക്കിയത്.രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവര്‍മനെന്നും മേയര്‍ വ്യക്തമാക്കി.
രേത്തെ കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിന് നിര്‍ണായക ചുവടുവെപ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മാണം.
1902 ജൂലായ് ആറിന് ഈ പാത യാഥാര്‍ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന വലിയ തമ്ബുരാന്‍ എന്നറിയപ്പെടുന്ന രാജര്‍ഷി രാമവര്‍മയാണ്. നാട്ടുരാജ്യമായ കൊച്ചിയുടെ ഭൂപ്രകൃതിയുടെ ശക്തി മനസ്സിലാക്കി, വനസമ്ബത്ത് തുറമുഖത്ത് എത്തിക്കാന്‍ 1905ല്‍ പറമ്ബിക്കുള്ളം ട്രംവേ സ്ഥാപിച്ച് കൊച്ചി തുറമുഖത്തിന്റെയും, കൊച്ചിയുടെയും വാണിജ്യ മേഖലയെ ശക്തിപ്പെടുത്തയതും അദ്ദേഹം തന്നെയായിരുന്നു.
തൃപ്പൂണിത്തുറ ശ്രൂപൂര്‍ണത്രയീശ ക്ഷേത്രത്തിലെ പതിനഞ്ച് തങ്ക നെറ്റിപ്പട്ടങ്ങളില്‍ പതിനാല് എണ്ണവും വിറ്റ് കിട്ടിയ തുക കൊണ്ടാണ് ഷൊര്‍ണൂര്‍-എറണാകുളം റെയില്‍പ്പാത അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയതെന്നും പ്രമേയത്തില്‍ പറയുന്നു. രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് മാറിയതിലും ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്ക് മാറുന്നതിന് പിന്നിലും ഏറ്റവും അടിസ്ഥാനപരമായ കാര്യം അടിസ്ഥാന സൗകര്യ വികസനമാണ്.
അതിന് ഒരു രാജാവ് തന്നെ നേതൃത്വം കൊടുത്തതിന്റെ വലിയ ഉദാഹരണാണ് രാജര്‍ഷി രാമവര്‍മന്‍ എന്ന് മേയര്‍ അനില്‍ കുമാര്‍ പറഞ്ഞു.ദീര്‍ഘകാലത്തെ പ്രയത്‌നം റെയില്‍വേ സ്റ്റേഷന്‍ രൂപീകരിക്കുന്നതിന് പിന്നിലുണ്ട്. അങ്ങനെയുള്ള ഒരാളുടെ പേരേ നേരത്തെ വരേണ്ടതായിരുന്നു.
ഇതൊരിക്കലും രാജഭരണത്തോടുള്ള ഭക്തിയല്ല. രാജഭരണത്തിന്റെ പുരോഗമനപരമായ മുഖം സാധാരണ മനുഷ്യര്‍ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ളതാണ്. പൈതൃകം മനസ്സിലാക്കല്‍ കേവലം ഭക്തിയല്ല. ചരിത്രം മനസ്സിലാക്കാനും, മുന്നോട്ടുള്ള പ്രയാണത്തെ സഹായിക്കാനുമാണെന്ന് മേയര്‍ പറഞ്ഞു.