29.7 C
Kottayam
Saturday, June 13, 2026

എന്ത് കൊണ്ട് ഞാന്‍ നഗ്നയാകാന്‍ ആഗ്രഹിക്കുന്നത്; വെളിപ്പെടുത്തി ഉർഫി ജാവേദ്

Must read

മുംബൈ: ബിഗ് ബോസ് ഒടിടി ഫെയിം ഉർഫി ജാവേദ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ എന്നും വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. തുടർച്ചയായ ട്രോളുകൾ വരാറുണ്ടെങ്കിലും സോഷ്യല്‍ മീഡിയയെ  ഞെട്ടിപ്പിക്കുന്ന വസ്ത്രങ്ങളാണ് ഉര്‍ഫി ഇടാറ്. അത് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയും ആകാറുണ്ട്. എന്നാല്‍ താന്‍ എന്തുകൊണ്ടാണ് വസ്ത്രം കുറച്ച് ധരിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് താരം ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ. 

ഇതില്‍ ആദ്യം താരം തന്‍റെ കാലുകള്‍ കാണിക്കുന്നു. ഉര്‍ഫിയുടെ കാലുകളില്‍ തടിച്ച് പൊങ്ങിയ നിലയില്‍ കുമിളകള്‍ പോലെ കാണപ്പെട്ടു. താന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ തണുപ്പുകാല കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചതിനാലാണ് ഇത് വന്നത് എന്ന് വീഡിയോയില്‍ ഉര്‍ഫി പറയുന്നു. തണുപ്പുകാലത്ത്  ആർക്കെങ്കിലും ഈ അലർജി ഉണ്ടാകുമോ? എന്ന് ഉര്‍ഫി ചോദിക്കുന്നു. 

“എനിക്ക് വസ്ത്രങ്ങളോട് അക്ഷരാർത്ഥത്തിൽ അലർജിയാണ്” എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ്. “ഞാൻ വസ്ത്രം കുറച്ച് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകും, എനിക്ക് ഒരു ഗുരുതരമായ അവസ്ഥയുണ്ട്. ശരീരം മൂടുന്ന വസ്ത്രം ധരിച്ചാല്‍ എന്റെ ശരീരം പ്രതികരിക്കാൻ തുടങ്ങും. തെളിവ് ഇവിടെ തന്നെ ഞാന്‍ കാണിച്ചു. അത് കൊണ്ടാണ് ഞാന്‍ നഗ്നനയാകാൻ ഇഷ്ടപ്പെടുന്നത്”  – ഉർഫി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വെളിപ്പെടുത്തി.

അതേ സമയം കഴിഞ്ഞ ഡിസംബര്‍ 22ന് ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആൾ മുംബൈയിൽ അറസ്റ്റിലായിരുന്നു.നവിൻ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സപ്പ് വഴിയാണ് ഇയാൾ ഉർഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്. 
അടുത്തിടെ മറ്റൊരു സംഭവത്തില്‍ ബിജെപി നേതാവും, മഹാരാഷ്ട്ര മഹിളാ മോർച്ച പ്രസിഡന്റുമായ ചിത്ര കിഷോർ വാഗ് പോലീസില്‍ ഉര്‍ഫിക്കെതിരെ നൽകിയ പരാതിയിൽ താരം തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെ മറുപടി നല്‍കി.


“നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ ഞാൻ വിചാരണയില്ലാതെ തന്നെ ജയിലിൽ പോകാൻ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരൻ എത്ര സമ്പാദിക്കുന്നുവെന്നും എങ്ങനെ എവിടെനിന്ന് സമ്പാദിക്കുന്നുവെന്നും ലോകം അറിയണം. നിങ്ങളുടെ പാർട്ടിയിലെ ഒന്നിലധികം പുരുഷന്മാർക്കെതിരെ പീഡനക്കേസുകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു രാഷ്ട്രീയക്കാരന്‍റെ മറ്റൊരു പോലീസ് പരാതിയോടെ  എന്‍റെ മറ്റൊരു പുതുവർഷം ആരംഭിക്കുന്നു” ഉർഫി പരാതി സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week