28.4 C
Kottayam
Saturday, June 6, 2026

‘സ്കൂൾമതിൽ പൊളിക്കുന്നതെന്തിന്, പൊതുഖജനാവിലെ പണമല്ലേ? ആരാണ് നവകേരള സദസ്സ് നടത്തിപ്പുകാരെന്ന് കോടതി

Must read

കൊച്ചി: നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കലിനെതിരേ വിമർശനവുമായി ഹൈക്കോടതി. എന്തിനാണ് സ്കൂൾ മതിൽ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസ്സിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

കൊല്ലം കുന്നത്തൂർ മണ്ഡലത്തിൽ നവകേരള സദസ്സിനായി ചക്കുവള്ളി പരബ്രഹ്മക്ഷേത്രംവക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി മുൻപ് പലയിടത്തും സ്കൂൾ മതിലുകൾ പൊളിച്ചതിനെതിരേ വിമർശനം ഉന്നയിച്ചത്. കേസിൽ ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു.

മതിൽ പൊളിക്കുന്നത് പൊതുഖജനാവിൽ നിന്നുള്ള പണമല്ലേയെന്നും ആരാണ് നവകേരള സദസ്സിന്റെ നടത്തിപ്പുകാരെന്നും ഹൈക്കോടതി ചോദിച്ചു. നവകേരള സദസ്സ് നോഡൽ ഓഫീസറും ജില്ലാ കളക്ടറും സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഹിന്ദു ഐക്യവേദി പ്രവർത്തകരാണ് ചക്കുവള്ളി പരബ്രഹ്മക്ഷേത്രംവക മൈതാനം നവകേരള സദസ്സിനുവേണ്ടി വിട്ടുകൊടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോർ‍ഡ് അനുമതിനൽകിയ ഉത്തരവ് ഹാജരാക്കാൻ കഴിഞ്ഞ ദിവസം സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week