EntertainmentKeralaNews

എന്തുകൊണ്ട് ഫഹദ് ഫാസിൽ? തുറന്ന് പറഞ്ഞ് മാരി സെൽവരാജ്

ചെന്നൈ:ലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസിൽ. ഒരുകാലത്ത് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിക്കാൻ ചെറുതല്ലാത്ത പ്രയത്നം തന്നെ ഫഹദിന് നടത്തേണ്ടി വന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം ബി​ഗ് സ്ക്രീനിൽ എത്തിയ താരത്തിന്റെ വളർച്ച ഊഹിക്കാൻ കഴിയുന്നതിനെക്കാൾ അപ്പുറം ആയിരുന്നു.

കിട്ടുന്ന ഏത് റോളും അതിന് വേണ്ടുന്നവ നൽകി പെർഫക്ട് ആക്കാൻ ഫഹദ് ശ്രമിച്ചു. അതൊടുവിൽ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് ഫഹദിനെ എത്തിക്കുകയും ചെയ്തു. ഇന്ന് മലയാളത്തിനൊപ്പം ഇതര ഭാഷകളിലും ഏറ്റവും ആവശ്യമേറിയ നടനായി മാറിയിരിക്കുകയാണ് ഫഹദ്. നിലവിൽ താരത്തിന്റെ മാമന്നൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുകയാണ്.  

മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാമന്നൻ. വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്തത്. ജാതിരാഷ്ട്രീയം പറയുന്ന ചിത്രത്തിൽ വില്ലനായി എത്തിയ ഫഹദിന്‍റെ പ്രകടനത്തിന് വൻ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ ചിത്രം എത്തിയതോടെയാണ് ഫഹദിന്റെ പ്രകടനം കൂടുതൽ ശ്രദ്ധേയമാകുന്നത്. ഉദയനിധിക്കോ വടിവേലുവിനോ ലഭിക്കാത്ത പ്രശംസ പ്രവാഹം ആണ് താരത്തിന് എങ്ങും ലഭിക്കുന്നത്. രത്നവേലു എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്.  

ഫഹദ് ചർച്ചയാകുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ഫഹദിലേക്ക് താൻ എത്തിയെന്ന് പറയുകയാണ് സംവിധായകൻ മാരി സെൽവരാജ്. ഫഹദിന് സിനിമകളോടുള്ള ആരാധന കണ്ടാണ് മാമന്നനിൽ പ്രതിനായകനാക്കാൻ തീരുമാനിച്ചതെന്നാണ് മാരി പറയുന്നത്. തമിഴ് മാ​ഗസീനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 

ഫഹദ് നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടനാണ്. അദ്ദേഹത്തിന്റെ മലയാള സിനിമകളെ നമ്മൾ എങ്ങനെ പിന്തുടരുന്നോ അതുപോലെ തന്നെ അദ്ദേഹം തമിഴ് സിനിമകൾ കാണുന്നുണ്ട്. വളരെ എളുപ്പത്ിൽ ഇടപഴകാൻ പറ്റുന്നൊരു ആളാണ് ഫഹദെന്നും ആദ്യമായി കണ്ടപ്പോൾ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത് പോലെയാണ് തോന്നിയതെന്നും മാരി സെൽവരാജ് പറയുന്നു. 

തമിഴ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ് മാമന്നൻ. ജൂൺ 29ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. പിന്നാലെ ജൂലൈ 27ന് ഒടിടിയിലും ചിത്രം എത്തി. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നിർമാണം. കീര്‍ത്തി സുരേഷ് ആണ് നായിക. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button