24.1 C
Kottayam
Friday, June 5, 2026

EXIT POLL LIVE:അവസാന ലാപ്പില്‍ കുതിപ്പ്,രാജ്യം ഭരിയ്ക്കുക ഈ സഖ്യം,എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്ത്‌

Must read

ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. 350ലേറെ സീറ്റുകൾ നേടി എൻഡിഎ മുന്നണി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന മിക്ക പോളുകളും പ്രവചിക്കുന്നത്. എൻ.ഡി.എ. വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ സർവേ പ്രവചിക്കുന്നു. എൻ.ഡി.എക്ക് 359 സീറ്റുകൾ ലഭിക്കാം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് പ്രവചനം.

ടൈംസ നൗ എക്‌സിറ്റ് പോൾ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. 15 സീറ്റിൽ വരെ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം എൽഡിഎഫ് നാല് സീറ്റുകളെന്നാണ് പ്രവചനം. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

തമിഴ്‌നാട്ടിലും ഇന്ത്യാ മുന്നണിക്ക് മുൻതൂക്കമെന്നാണ് തുടക്കതതിൽ വന്ന എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ന്യൂസ് 18 എക്‌സിറ്റ് പോൾ പ്രകാരം 39 സീറ്റുകൽ വരെ ഇന്ത്യാ മുന്നണി നേടുമെന്നാണ്, ബിജെപിക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകൾ ലഭിക്കുമെന്നുമാണ് ന്യൂസ് 18 പ്രവചിക്കുന്നത്.

ജൂൺ നാലിന് വോട്ടെണ്ണലിലൂടെ യഥാർത്ഥ ഫലം പുറത്തുവരുമെങ്കിലും അതുവരെയുള്ള ദിനങ്ങളിൽ ഈ എക്സിറ്റ് പോളുകളായിരിക്കും പാർട്ടികൾക്ക് പ്രതീക്ഷയോ ആശങ്കയോ ആയി തുടരുക. എന്നാൽ, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യാഥാർഥ്യമായതും പ്രവചനങ്ങൾ പൂർണമായും തെറ്റിയതുമായ ചരിത്രങ്ങളുണ്ട്. ഇത്തവണ ചാനലുകളിലെ എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

- Advertisement -

ഇന്ന് അവസാനിച്ച എഴ് ഘട്ട വോട്ടോടുപ്പോടെയാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം അവസാന ഘട്ട വോട്ടെടുപ്പിൽ വൈകീട്ട് അഞ്ച് വരെ 58.34 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറവ് പോളിങ് ബിഹാറിലാണ്, 48.86 ശതമാനം. 69.89 ശതമാനവുമായി പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ്.

- Advertisement -

ഛണ്ഡീഗഢ് – 62.80, ഹിമാചൽ പ്രദേശ് – 66.56, ജാർഖണ്ഡ് – 67.95, ഒഡീഷ – 62.46, പഞ്ചാബ് – 55 .20, ഉത്തർപ്രദേശ് – 54. 00 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വോട്ടുനില. വോട്ടെടുപ്പിനിടെ ബംഗാളിലെ സന്ദേശ്ഖാലിയിലും സൗത്ത് 24 പർഗാനസിലും സംഘർഷമുണ്ടായി. യു.പിയിൽ വോട്ടെടുപ്പ് ദിനം ബിജെപി പ്രചാരണം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week