ജനീവ: ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങള്‍ എത്രയും വേഗം വാക്‌സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).
കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്‌സിന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കുകിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.
കൊവിഡിന്റെ അടുത്ത കുതിച്ചുചാട്ടം പ്രവചിക്കാന്‍ നമുക്ക് കഴിയില്ലെങ്കിലും അത് തടയാന്‍ കഴിയും. അതിനാല്‍ ആദ്യം ലഭ്യമായ അവസരത്തില്‍ കൊവിഡ് വാക്‌സിന്‍ എടുക്കുക. രണ്ടാം തരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ ഭാരമേല്‍പ്പിച്ചുവെന്നും പൂനം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News