ജനീവ: കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ടു.
2019ല്‍ മനുഷ്യരില്‍ ആദ്യമായി കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന വുഹാനിലെ മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള എല്ലാ മാംസ മാര്‍ക്കറ്റുകളും രണ്ടാം ഘട്ട പരിശോധനയ്ക് വിധേയമാക്കാനാണ് നിര്‍ദേശം.
ചൈന സഹകരിക്കുമെന്നാണ് പ്രതീഷിക്കുന്നത്. ആദ്യഘട്ടത്തിലെ കണ്ടെത്തല്‍ പ്രകാരം വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരില്‍ കൊറോണ വൈറസ് പ്രവേശിച്ചത് എന്നായിരുന്നു.