25.5 C
Kottayam
Friday, June 5, 2026

ശിവശങ്കറിന്റെ ‘റസിയുണ്ണി’ അനര്‍ട്ട് ജീവനക്കാരി,അന്വേഷണമാരംഭിച്ച് ഇ.ഡി

Must read

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേസിലെ കുറ്റപത്രത്തില്‍ ഇ.ഡി പരാമര്‍ശിയ്ക്കുന്ന റസിയുണ്ണി അനര്‍ട്ടിലെ ജീവനക്കാരിയെന്ന് കണ്ടെത്തല്‍.കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ടാണ് റസിയുണ്ണിയേക്കുറിച്ച് ഇ.ഡി പരാമര്‍ശിയ്ക്കുന്നത്.സി.പി.എ അനുഭാവിയായ ഇവരുമായി സ്വര്‍ണ്ണക്കടത്തിലെ വിവരങ്ങള്‍ ശിവശങ്കര്‍ എന്തിനു പങ്കുവെച്ചു എന്നാണ് ഇ.ഡി.പരിശോധിച്ചുവരുന്നത്.അനര്‍ട്ടിലെ ജീവനക്കാരിയായ ഇവര്‍ കുറച്ചുനാള്‍ ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലിയ്‌ക്കെത്തിയിരുന്നു.

പിന്നീട് അനെര്‍ട്ടിലേക്കു മടങ്ങി. ഭര്‍ത്താവിന്റെ പേരും ചേര്‍ത്താണ് എം.ശിവശങ്കര്‍ ഫോണില്‍ ജീവനക്കാരിയുടെ പേര് സേവ് ചെയ്തിരുന്നത്. ഇവരില്‍നിന്ന് മൊഴിയെടുക്കുന്നതിനെക്കുറിച്ചും ഇഡി ആലോചിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളും പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായുള്ള ഇടപാടുകളെക്കുറിച്ചും എം.ശിവശങ്കര്‍ ജീവനക്കാരിയുമായി വാട്‌സ്ആപ്പില്‍ ദിവസേന ചാറ്റ് ചെയ്തിരുന്നു. ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരാരാണെന്നു വ്യക്തമാക്കിയിരുന്നില്ല. കേസിലെ പ്രതികളായ സരിത്, സ്വപ്ന എന്നിവരെക്കുറിച്ചും ഇവരുമായി ശിവശങ്കര്‍ ചാറ്റ് ചെയ്തിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

ലൈഫ് മിഷന്‍ ഇടപാടില്‍ 1.08 കോടിരൂപ കോഴ ലഭിച്ചശേഷം യൂണിടാക് ബില്‍ഡേഴ്‌സിനെ ശിവശങ്കര്‍ പലര്‍ക്കും ശുപാര്‍ശ ചെയ്തതായും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ ഉത്തരം നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ശിവശങ്കറിനു ശക്തമായ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week