Abu Mohammad al-Jolani: ആരാണ് അബു മൊഹമ്മദ് അൽ-ജൊലാനി? സിറിയ പിടിച്ചടക്കിയ സായുധസംഘത്തിന്റെ നേതാവിനേക്കുറിച്ച് കൂടുതല്‍ അറിയാം

ഡമാസ്‌കസ്‌:സിറിയയിൽ ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുത്തു. ഏറെ നാളായി നിലനിന്നു വന്ന ആഭ്യന്തര യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഫലമായാണ് വിമതസംഘടനയായി ഹയാത് തഹ്‌രീർ അൽ ഷാം ഭരണം അട്ടിമറിച്ചത്. അതിനു പിന്നാലെ ഉയർന്നു കേട്ട പേരാണ് അബു മൊഹമ്മദ് അൽ-ജൊലാനി എന്നത്.

45കാരനായ അബു മൊഹമ്മദ് അൽ-ജൊലാനിയാണ് ഹയാത് തഹരീർ അൽ ഷാം(എച്ച്ടിഎസ്) എന്ന ഭീകര സംഘടനയുടെ നേതാവ്. ദിവസങ്ങൾക്കു മുൻപ് റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് പ്രചരിച്ച ഇയാൾ അലെപ്പോ നഗരം പിടിച്ചടക്കിയെന്ന് ലോകം കേട്ടത് ഞെട്ടലോടെയായിരുന്നു. ഇപ്പോഴിതാ സിറിയയുടെ ഭരണം തന്നെ കൈപ്പിടിയിലാക്കിയിരിക്കുന്നു.

സിറിയ പിടിക്കാൻ ഐഎസ് തലവൻ അബു ബക്കർ അൽ ബാഗ്ദാദി നിയോഗിച്ച ജൊലാനിയുടെ തലക്ക് അമേരിക്ക 10 കോടി വിലയിട്ടിട്ടുണ്ട്. അൽഖ്വയ്ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്‌ ഉള്ളത്.

സിറിയ പിടിച്ചടുക്കക എന്ന തന്റെ ലക്ഷ്യത്തിലേക്കെത്താൻ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് ജൊലാനി മാറിയിട്ടുണ്ടെങ്കിലും ഇയാളുടെ ഭൂതകാലം ആശങ്കകൾക്ക് വഴിയൊരുക്കുന്നതാണ്.

1982ൽ ഡമാസ്കസിലെ മസേ ജില്ലയിലാണ് ജൊലാനിയുടെ ജനനം. അഹമ്മദ് അൽ ഷാറ എന്നാണ് ശരിയായ പേര്. 2001 സെപ്തംബർ 11ന്‌ അൽഖായ്‌ദ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടത്തിയ ആക്രമത്തോടെയാണ് ഇയാൾ അൽഖ്വയ്ദയിലേക്ക് ആകർഷിക്കപ്പെട്ടത്. ഇറാഖിൽ അൽഖ്വയ്ദക്കായി പ്രവർത്തിക്കവേ പിടിയിലായി അഞ്ചുവർഷം ജയിലിൽ. 2011ൽ സിറിയയിലെത്തി. അൽഖ്വയിദയുടെ സിറിയൻ ബ്രാഞ്ചായ അൽനുസ്റ ഫ്രണ്ട് രൂപീകരിച്ചു. 2016ൽ അൽഖ്വയിദയുമായുള്ള പ്രത്യക്ഷ ബന്ധം ഉപേക്ഷിച്ചാണ് ഹയാത് തഹരീർ അൽ ഷാം രൂപീകരിച്ചത്.

പുതിയ സംഘടനയിലൂടെ പാശ്ചാത്യശക്തികൾക്ക് തന്നോടുള്ള ശത്രുതയിൽ അയവ് വരുത്താൻ ജൊലാനിക്ക് സാധിച്ചു. റിയൻ നഗരമായ ഇദ്‌ലിബിൽ ആരംഭിച്ച ഹയാത് തഹരീർ അൽഷാം അവിടെ സിവിലിയൻ ഭരണകൂടം രൂപീകരിച്ചു. ഇവരുടെ പ്രവർത്തനങ്ങളിൽ പലതും യുദ്ധക്കുറ്റങ്ങളാണെന്ന് യുഎൻ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News