ന്യൂയോര്‍ക്ക്: കൊവിഡ് വൈറസ് വായുവിലൂടെ പടരുമെന്ന മുന്നറിയിപ്പ് നല്കണമെന്ന ആവശ്യം നിരസിച്ച് ലോകാരോഗ്യ സംഘടന. ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ മുന്നറിയിപ്പ് നല്‍കാനാകില്ലെന്നും ലോകാരോഗ്യ സംഘടന വക്താക്കള്‍ അറിയിച്ചു.
കൊറോണ വൈറസ് വായുവിലൂടെ പകരുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കണമൈന്നാവശ്യപ്പെട്ട് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 വിദഗ്ധ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരുമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ലോകാരോഗ്യ സംഘടനയെ സമീപിച്ചത്.
കൊവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും രോഗം വായുവിലൂടെ പകരുമെന്ന തെളിവുകള്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ഡോ. ബെനെഡെറ്റ അല്ലെഗ്രാന്‍സി പറഞ്ഞു.