കൊല്ലം : ആയൂർ തേവന്നൂരിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി സ്വപ്നയാണ് മരിച്ചത്. 45 വയസായിരുന്നു.
വഴിയരികിൽ നിന്ന യുവതിയെ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡരികില്‍ ബന്ധുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കവെയാണ് നിയന്ത്രണം വിട്ടെത്തിയ ബൈക്ക് സ്വപ്നനെ ഇടിച്ചുതെറിപ്പിച്ചത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രസാദിൻ്റെ ഭാര്യയാണ് സ്വപ്ന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

