കോളേജ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ കാറ് ഇടിച്ചു, കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : എറണാകുളം വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ (20)യാണ് മരിച്ചത്. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാർത്ഥിനി ഓടിച്ചു വന്ന സ്കൂട്ടറിൽ കാറ് ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ വിദ്യാർത്ഥിനിയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News